ഐ.പി.എൽ 12-ാം പതിപ്പിൽ അടിമുടി മാറ്റവുമായി ഡൽഹി ക്യാപിറ്റൽസ്.പേരിന് പിന്നാലെ ജേഴ്‌സിയിലും മാറ്റം വരുത്തിയാണ് ഡല്‍ഹി ടീം പുതിയ സീസണിൽ ഇറങ്ങുന്നത്.
ഐ.പി.എൽ പുതിയ സീസണിനു മുന്നോടിയായി അടിമുടി മാറ്റവുമായി ഡൽഹി - ഡെൽഹി ക്യാപിറ്റൽസ്
പുതിയ സീസണിന് മുന്നോടിയായി വലിയ മാറ്റങ്ങളാണ് ഡല്‍ഹി ഫ്രാഞ്ചൈസി നടപ്പിലാക്കി വരുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേര് ഉപേക്ഷിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തിരുന്നു.
പുതിയ സീസണിന് മുന്നോടിയായി വലിയ മാറ്റങ്ങളാണ് ഡല്‍ഹി ഫ്രാഞ്ചൈസി നടപ്പിലാക്കി വരുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേര് ഉപേക്ഷിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് എന്ന പുതിയ പേരിലേക്ക് ചുവട് മാറ്റം നടത്തി. ആദ്യപടിയായി ടീമിന്‍റെ പേരു തന്നെ മാറ്റിയ ടീം ഇപ്പോൾ ടീമിന് പുതിയ ജേഴ്‌സിയും പുറത്തിറക്കി.
തങ്ങളുടെ മുന്‍ ജേഴ്‌സികളില്‍ നിന്ന് വലിയ വ്യത്യാസങ്ങള്‍ വരുത്തിയിറക്കിയ ജേഴ്‌സിയിലാണ് ടീം ഇത്തവണ കളിക്കുക. മുന്‍ സീസണുകളില്‍ ഡല്‍ഹി ജേഴ്‌സിയിലെ പ്രധാന നിറമായിരുന്നു ചുവപ്പെങ്കില്‍ ഇത്തവണ ചുവപ്പ് നിറത്തിന് ജേഴ്‌സിയില്‍ കാര്യമായ പ്രാധാന്യമില്ല. ഇടത് വശത്ത് നെഞ്ചില്‍ ടീമിന്‍റെ ലോഗോയുണ്ട്. ശനിയാഴ്ച്ച നടന്ന ജേഴ്‌സി പ്രകാശനച്ചടങ്ങില്‍ ഡല്‍ഹി ടീമിലെ ഇന്ത്യന്‍ താരങ്ങളെല്ലാം പങ്കെടുത്തു.