കേരളം

kerala

ETV Bharat / sports

ഐപിഎല്ലില്‍ ഇത്തവണ ചർച്ചയായ വിഷയങ്ങൾ

അശ്വിന്‍റെ മങ്കാദിങ് മുതല്‍ ഡല്‍ഹിയുടെ തിരിച്ചുവരവിന് വരെ ഈ സീസൺ സാക്ഷ്യം വഹിച്ചു

ഐപിഎല്ലില്‍ ഇത്തവണ ചർച്ചയായ വിഷയങ്ങൾ

By

Published : May 6, 2019, 7:57 PM IST

ഐപിഎല്‍ പന്ത്രണ്ടാം സീസൺ പ്ലേ ഓഫിലെത്തി നില്‍ക്കുന്നു. പതിവുപോലെ ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ച വിവാദങ്ങളും ശ്രദ്ധേയപോരാട്ടങ്ങളും ഈ സീസണിലുമുണ്ടായി. 56 മത്സരങ്ങൾ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതല്‍ ചർച്ചയായത് ഈ സംഭവങ്ങളാണ്.

  • രവിചന്ദ്രൻ അശ്വിന്‍റെ മങ്കാദിങ്
    രവിചന്ദ്രൻ അശ്വിന്‍റെ മങ്കാദിങ്

ഈ സീസണിലെ നാലാം മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച മങ്കാദിങ് വിവാദമുണ്ടായത്. രാജസ്ഥാൻ റോയല്‍സിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാൻ ജോസ് ബട്ലർ 69 റൺസുമായി മികച്ച ഫോമില്‍ കളിക്കുന്നതിനിടെയാണ് അശ്വിൻ മങ്കാദിങിലൂടെ ബട്ലറെ പുറത്താക്കിയത്. നിയമപ്രകാരം അത് ഔട്ടാണെങ്കിലും വലിയ തെറ്റായാണ് ക്രിക്കറ്റ് ലോകം മങ്കാദിങിനെ കാണുന്നത്. ഈ സംഭവത്തില്‍ അശ്വിനെതിരെ രൂക്ഷവിമർശനങ്ങളാണ് ആരാധകർ നടത്തിയത്. ആ കളിയില്‍ രാജസ്ഥാൻ പഞ്ചാബിനോട് 14 റൺസിന് തോല്‍ക്കുകയും ചെയ്തു.

  • വെടിക്കെട്ട് പ്രകടനവുമായി ആന്ദ്രേ റസ്സല്‍
    വെടിക്കെട്ട് പ്രകടനവുമായി ആന്ദ്രേ റസ്സല്‍

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ടീമുകളുടെയെല്ലാം പേടിസ്വപ്നമായി മാറിയിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ വെസ്റ്റ് ഇൻഡിയൻ ഓൾ റൗണ്ടർ ആന്ദ്രേ റസ്സല്‍. 14 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റൺസാണ് റസ്സല്‍ അടിച്ചുക്കൂട്ടിയത്. 204.81 സ്ട്രൈക്ക് റേറ്റില്‍ 52 സിക്സും 31 ബൗണ്ടറികളുമാണ് താരം സ്വന്തമാക്കിയത്. റസ്സലിന്‍റെ ഏറ്റവും മികച്ച ഇന്നിംഗ്സ് ബാംഗ്ലൂരിനെതിരെ 13 പന്തില്‍ നേടിയ 48 റൺസായിരുന്നു. ഈ സീസണില്‍ നാല് അർധ സെഞ്ച്വറികൾ സ്വന്തമാക്കിയ താരത്തിന് അവസാന മത്സരങ്ങളില്‍ തിളങ്ങാനായില്ല. ടീമിന്‍റെ തുടർതോല്‍വിയില്‍ നായകൻ ദിനേഷ് കാർത്തിക്കിനെതിരെ രൂക്ഷവിമർശനങ്ങൾ നടത്തിയതും വിവാദമായിരുന്നു.

  • ചൂടനായി ക്യാപ്റ്റൻ കൂൾ
    ചൂടനായി ക്യാപ്റ്റൻ കൂൾ

മഹേന്ദ്ര സിംഗ് ധോണി ക്ഷുഭിതനാകുന്നത് അപൂർവങ്ങളില്‍ അപൂർവമാണ്. എത്ര സമ്മർദ്ദമുണ്ടായാലും ഗ്രൗണ്ടില്‍ പരിധിവിട്ട് പെരുമാറാത്തതിനാലാണ് ധോണിക്ക് ക്യാപ്റ്റൻ കൂൾ എന്ന പേര് വന്നത്. എന്നാല്‍ രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തില്‍ ധോണിക്ക് നിയന്ത്രണം വിട്ടു. നോബോൾ വിളിക്കാത്തതുമായി ബന്ധപ്പെട്ട വിഷയമാണ് ധോണിയെ രോക്ഷാകുലനാക്കിയത്. മത്സരത്തിന്ഡറെ അവസാന ഓവറിലെ നാലാം പന്ത് നോബോളാണെന്ന് ഒരു അമ്പയർ വിളിച്ചപ്പോൾ ഫീല്‍ഡ് അമ്പയർ അത് തള്ളി. ക്ഷുഭിതനായ ധോണി ഡഗ്ഔട്ടില്‍ നിന്നും ഗ്രൗണ്ടിലേക്ക് മൈതാനത്ത് എത്തി അമ്പയർമാരോട് കയർത്തു. മത്സരവിലക്കില്‍ നിന്നും രക്ഷപ്പെട്ട ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ അടക്കേണ്ടി വന്നു.

  • പേര് മാറ്റിയതോടെ രാശി മാറിയ ഡല്‍ഹി ക്യാപിറ്റല്‍സ്
    പേര് മാറ്റിയതോടെ രാശി മാറിയ ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ഡെയർഡെവിൾസ് എന്ന പേരില്‍ നിന്ന് ഡല്‍ഹ് ക്യാപിറ്റല്‍സ് എന്ന് പേരിലേക്ക് മാറിയതോടെ ഗംഭീരപ്രകടനമാണ് ഡല്‍ഹി ഐപിഎല്ലില്‍ കാഴ്ചവച്ചത്. പന്ത്രണ്ട് സീസണിനിടെ ആദ്യമായ ഐപിഎല്‍ പ്ലേ ഓഫില്‍ കടക്കാൻ ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞു. ശിഖർ ധവാന് പുറമേ ശ്രേയസ് അയ്യർ, പൃഥ്വി ഷാ, റിഷഭ് പന്ത് എന്നീ യുവതാരങ്ങളുടെ മികച്ച പ്രകടനമാണ് ഡല്‍ഹിയുടെ കരുത്ത്. ആറ് സീസണുകൾക്ക് ശേഷമാണ് അവർ പ്ലേഓഫില്‍ കടക്കുന്നത്.

  • ഹാർദ്ദിക് പാണ്ഡ്യയുടെ ഗംഭീര തിരിച്ചുവരവ്
    ഹാർദ്ദിക് പാണ്ഡ്യയുടെ ഗംഭീര തിരിച്ചുവരവ്

ടെലിവിഷൻ പരിപാടിക്കിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തില്‍ തിരിച്ചടി നേരിട്ടാണ് മുംബൈ ഇന്ത്യൻസ് താരം ഹാർദ്ദിക് പാണ്ഡ്യ ഈ സീസണില്‍ ഇറങ്ങിയത്. എന്നാല്‍ ഈ സീസണിലെ ഗംഭീരപ്രകടനം കൊണ്ട് തനിക്കുണ്ടായ ചീത്തപേരുകൾ മൊത്തം ബൗണ്ടറിക്കപ്പുറം കടത്തിയിരിക്കുകയാണ് ഹാർദ്ദിക്. മുംബൈയുടെ വിജയങ്ങളില്‍ നിർണായക പങ്ക് വഹിച്ച താരം ബാറ്റ് കൊണ്ടും ബോളും കൊണ്ടും ഒരുപോലെ തിളങ്ങി. കൊല്‍ക്കത്തയുടെ തട്ടക്കത്തില്‍ 34 പന്തില്‍ നിന്ന് 91 റൺസ് നേടിയ പാണ്ഡ്യയുടെ മാസ്മരിക പ്രകടനത്തെ വാനോളം പുകഴ്ത്താൻ ക്രിക്കറ്റ് ലോകം മറന്നില്ല. കളിയില്‍ മുംബൈ പരാജയപ്പെട്ടെങ്കിലും ഹാർദ്ദിക് പാണ്ഡ്യയുടെ ഇന്നിംഗ്സ് ആരാധകർ എന്നും ഓർത്തിരിക്കും.

ABOUT THE AUTHOR

...view details