മുംബൈ: കൊവിഡ് 19-ന് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ പരിക്ക് പറ്റാതെ സൂക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ പേസർ ഇർഫാന്‍ പത്താന്‍. ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലർത്തണം. ബൗളേഴ്‌സിന് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര, ആഭ്യന്തര മത്സരങ്ങളായാലും ഐപിഎല്‍ ഉൾപ്പെടുള്ള ആഭ്യന്തര ക്രിക്കറ്റ് ലീഗുകളായാലും സ്ഥിതി വ്യത്യസ്തമല്ലെന്നും ഇർഫാന്‍ പത്താന്‍ പറഞ്ഞു.
കളി പുനരാരംഭിക്കുമ്പോൾ പരിക്കിനെ സൂക്ഷിക്കണം: ഇർഫാന്‍ പത്താന്‍ - covid 19 news
കൊവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് രണ്ട് മാസം പരിശീലനം മുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ വീണ്ടും ഫീല്‍ഡിലേക്ക് ഇറങ്ങുമ്പോൾ പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്ന് മുന്‍ ഇന്ത്യന്‍ ഓൾ റൗണ്ടർ ഇർഫാന്‍ പത്താന്‍
കൊവിഡ് 19 ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 25-ന് ശേഷം രാജ്യത്തെ ക്രിക്കറ്റ് താരങ്ങൾ പരിശീലനം വേണ്ട രീതിയില്‍ പുനരാരംഭിച്ചിട്ടില്ല. രണ്ട് മാസത്തിലധികമായി ഈ സാഹചര്യം തുടരുന്നു. 15 അംഗങ്ങളുള്ള ഒരു ടീമില്‍ നാല് മുതല്‍ ആറ് ബൗളേഴ്‌സ് വരെ ഉണ്ടാകും. വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനാല്‍ ബൗളേഴ്‌സിന് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ് എന്നും ഇർഫാന്‍ പത്താന്‍ പറഞ്ഞു.
2007 ടി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഇർഫാന്‍ പത്താന്‍. അദ്ദേഹം രാജ്യത്തിനായി 29 ടെസ്റ്റ് മത്സരങ്ങളും 120 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചു. 301 അന്താരാഷ്‌ട്രി വിക്കറ്റുകളാണ് പത്താന്‍ സ്വന്തം പേരില്‍ കുറിച്ചത്. ഓൾ റൗണ്ടർ എന്ന നിലയില്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലുമായി 2,821 റണ്‍സ് സ്വന്തമാക്കാനും പത്താനായി. 2020 ജനുവരിയിലാണ് അദ്ദേഹം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.