കേരളം

kerala

ETV Bharat / sports

ഇരട്ട സെഞ്ച്വറിയുമായി മായങ്ക്; ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

ടെസ്റ്റ് കരിയറിലെ രണ്ടാം ഇരട്ട സെഞ്ച്വറി നേടി മായങ്ക് അഗർവാൾ. ഇന്ത്യക്ക് 343 റൺസിന്‍റെ ഹിമാലയൻ ലീഡ്

By

Published : Nov 16, 2019, 8:13 AM IST

mayank

ഇൻഡോർ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. രണ്ടാം ദിനം കളി അവസാനിച്ചപ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 493 റൺസ് എന്ന നിലയിലാണ്. 343 റൺസിന്‍റെ ലീഡുമായി വ്യക്തമായ മുൻതൂക്കത്തോടെയാണ് ഇന്ത്യ മുന്നേറുന്നത്. ഓപ്പണർ മായങ്ക് അഗർവാളിന്‍റെ ഇരട്ട സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ടെസ്റ്റിന്‍റെ രണ്ടാം ദിവസം തന്‍റെ പേരിലാക്കുകയായിരുന്നു മായങ്ക്. കരിയറിലെ എട്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന മായങ്കിന്‍റെ രണ്ടാമത്തെ ഇരട്ട സെഞ്ച്വറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ മായങ്ക് ഇരട്ട സെഞ്ച്വറി നേടിയിരുന്നു. 330 പന്തില്‍ 28 ഫോറും എട്ട് സിക്‌സും അടക്കം 243 റൺസെടുത്താണ് മായങ്ക് പുറത്തായത്. ചേതേശ്വർ പൂജാര(54), അജിങ്ക്യ രഹാനെ(86), രവീന്ദ്ര ജഡേജ(60) എന്നിവരും മികച്ച പ്രകടനം കാഴ്‌ചവച്ചു. ബംഗ്ലാദേശിനായി അബു ജായേദ് നാലും ഇബാദത്ത് ഹുസൈൻ, ഹസൻ മിർസ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

ആദ്യ ഇന്നിങ്സില്‍ 150 റൺസിനാണ് ബംഗ്ലാദേശ് പുറത്തായത്. 43 റൺസെടുത്ത മുഷ്‌ഫിഖുർ റഹീമും 37 റൺസെടുത്ത നായകൻ മോമിനുല്‍ ഹഖും മാത്രമാണ് ഇന്ത്യൻ ബൗളർമാർക്ക് മുമ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ആർ അശ്വിൻ എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.

ABOUT THE AUTHOR

...view details