മുംബൈ:വെസ്റ്റ് ഇൻഡീസ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ വനിത ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. നവംബർ ഒന്നിന് ആരംഭിച്ച് നവംബർ 20ന് അവസാനിക്കുന്ന പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്‍റി-20കളുമാണുള്ളത്.
നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യൻ വനിതകൾ കളിക്കുന്നത്. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്‍റി-20കളുമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിനുള്ളത്. ആദ്യ ടി-20ല്‍ 11 റൺസിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ടി-20 മഴമൂലം ഉപേക്ഷിച്ചു.
ട്വന്‍റി-20ല്‍ നിന്നും വിരമിച്ച മിതാലി രാജ് ഏകദിനത്തില്‍ ഇന്ത്യയെ നയിക്കും. ഹർമൻപ്രീത് കൗറാണ് ട്വന്‍റി-20ല്‍ ഇന്ത്യയെ നയിക്കുക. സ്മൃതി മന്ദാന, ജെമീമ റോഡ്രീഗസ്, ദീപ്‌തി ശർമ ഉൾപ്പെടെയുള്ള താരങ്ങൾ ഏകദിന - ടി-20 ടീമില്‍ ഇടംനേടി.
ടീം
ടി-20:ഹർമൻപ്രീത് കൗർ(ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ജെമീമ റോഡ്രീഗസ്, ഷഫാലി വെർമ, ഹർലീൻ ഡിയോൾ, ദീപ്‌തി ശർമ, തനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, വേദ കൃഷ്‌ണമൂർത്തി, അനൂജ പാട്ടില്‍, ശിഖ പാണ്ഡെ, പൂജ വസ്‌ത്രാകർ, മാൻസി ജോഷി, അരുന്ധതി റെഡ്ഢി
ടീം
ഏകദിനം:മിതാലി രാജ്(ക്യാപ്റ്റന്‍), ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജെമീമ റോഡ്രീഗസ്, ദീപ്‌തി ശർമ, പൂനം റൗട്ട്, ഡി ഹേമലത, ജൂലാൻ ഗോസ്വാമി, ശിഖ പാണ്ഡെ, മാൻസി ജോഷി, പൂനം യാദവ്, ഏക്‌ത് ബിഷ്ത്, രാജേശ്വരി ഗയാക്‌വദ്, തനിയ ഭാട്ടിയ, പ്രിയ പൂണിയ, സുഷ്‌മ വെർമ