കേരളം

kerala

ETV Bharat / sports

രഹാനെയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന് വെങ്സാർക്കർ - ക്രിക്കറ്റ് ലോകകപ്പ്

ഇംഗ്ലീഷ് സാഹചര്യങ്ങളിൽ മികവ് തെളിയിച്ച താരമാണ് രഹാനെ, നല്ലൊരു ഫീൽഡർ കൂടിയായ താരത്തെ ഓപ്പണിങ് ബാറ്റ്സ്മാനായും നാലാം നമ്പർ ബാറ്റ്സ്മാനായും ഉപയോഗപ്പെടുത്താനും സാധിക്കുമെന്ന്  വെഗ്സാർക്കർ‌‌ അഭിപ്രായപ്പെട്ടു.

അജിങ്ക്യ രഹാനെ

By

Published : Mar 13, 2019, 1:23 PM IST

Updated : Mar 13, 2019, 3:08 PM IST

ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അജിങ്ക്യ രഹാനെയെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം ദിലീപ് വെങ്സാർക്കർ. ഇംഗ്ലീഷ് സാഹചര്യങ്ങളിൽ മികവ് തെളിയിച്ച താരമാണ് രഹാനെ, നല്ലൊരു ഫീൽഡർ കൂടിയായ താരത്തെ ഓപ്പണിങ് ബാറ്റ്സ്മാനായും നാലാം നമ്പർ ബാറ്റ്സ്മാനായും ഉപയോഗപ്പെടുത്താനും സാധിക്കുമെന്ന് വെഗ്സാർക്കർ‌‌ അഭിപ്രായപ്പെട്ടു.

അജിങ്ക്യ രഹാനെ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് രഹാനെയെ തഴഞ്ഞത് തന്നെ ഞെട്ടിച്ചെന്നും, രഹാനെയെപ്പോലൊരു താരത്തെ തുടർച്ചയായി അവഗണിക്കുന്നത് മോശം കാര്യമാണെന്നും മുൻ ഇന്ത്യൻ താരവും ടീമിന്‍റെ മുൻ സെലക്ഷൻ കമ്മറ്റി ചെയർമാനുമായിരുന്ന വെഗ്സാർക്കർ‌‌ വ്യക്തമാക്കി. ലോകകപ്പിൽ കെ.എൽ രാഹുലാകും ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായി കളിക്കുകയെന്ന് വാർത്തകൾ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ തന്‍റെ അഭിപ്രായം വ്യക്തമാക്കി വെംഗ്സാർക്കർ രംഗത്ത് വന്നത്.

Last Updated : Mar 13, 2019, 3:08 PM IST

ABOUT THE AUTHOR

...view details