കേരളം

kerala

ETV Bharat / sports

ഓസ്ട്രേലിയക്കെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു - ധോണി

നായകൻ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും ടീമില്‍ തിരിച്ചെത്തി. ധോണിയോടൊപ്പം ലോകകപ്പ് ടീമില്‍ റിഷഭ് പന്തുണ്ടാകുമെന്ന സൂചന നല്‍കി ബിസിസിഐ.

ഇന്ത്യൻ ക്രിക്കറ്റ്

By

Published : Feb 16, 2019, 3:20 AM IST

ഓസ്ട്രേലിയക്കെതിരായ ടി-20 മത്സരങ്ങൾക്കും ഏകദിനങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെതിരെ വിശ്രമം അനുവദിച്ച നായകൻ വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും ടീമില്‍ തിരിച്ചെത്തി. മുൻ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ്.ധോണിയെ രണ്ട് പരമ്പരകളിലും ബിസിസിഐ ഉൾപ്പെടുത്തി.

ഫെബ്രുവരി 24ന് ടി-20 മത്സരത്തോടെയാണ് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ഏകദിന പരമ്പര സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങൾ കളിച്ച വിരാട് കോഹ്ലിക്ക് പിന്നീട് വിശ്രമം അനുവദിക്കുകയായിരുന്നു. കോഹ്ലിക്കും ബുംറയ്ക്കും പുറമേ മോശം ഫോമില്‍ തുടരുന്ന കെ.എല്‍.രാഹുലും ടീമില്‍ തിരിച്ചെത്തി. ഖലീല്‍ അഹമ്മദ്, ദിനേശ് കാർത്തിക്, ശുഭ്മാൻ ഗില്ല്, മുഹമ്മദ് സിറാജ്, രവിന്ദ്ര ജഡേജ എന്നിവരെ ടീമില്‍ നിന്നും ഒഴിവാക്കി.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിച്ചു. പകരം യുവതാരം സിദ്ധാർത്ഥ് കൗൾ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിക്കും. യൂസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവുമാണ് ഏകദിന ടീമിലെ സ്പിന്നർമാർ. ടി-20ല്‍ കുല്‍ദീപിന് വിശ്രമം അനുവദിച്ചതോടെ യുവ ലെഗ്സ്പിന്നർ മായങ്ക് മാർക്കണ്ഡെയെ ടീമിലെടുത്തു. റിഷഭ് പന്ത് രണ്ട് പരമ്പരകളിലും സ്ഥാനംപിടിച്ചപ്പോൾ ദിനേശ് കാർത്തികിനെ ടി-20ല്‍ മാത്രമാണ് ഉൾപ്പെടുത്തിയത്. ധോണിയോടൊപ്പം റിഷഭ് പന്ത് ലോകകപ്പ് ടീമില്‍ ഇടംനേടുമെന്നതിന്‍റെ സൂചനയാണ് ഇത്. സ്ത്രീവിരുദ്ധ വിവാദത്തില്‍പ്പെട്ട ഹാർദ്ദിക് പാണ്ഡ്യ ഏകദിനത്തിലും ടി-20ലും ഇടംനേടിയപ്പോൾ സഹോദരൻ ക്രുണാല്‍ പാണ്ഡ്യയെ ടി-20ല്‍ മാത്രമാണ് ഉൾപ്പെടുത്തിയത്. യുവ ഓൾറൗണ്ടർ വിജയ്ശങ്കറും സ്ഥാനം നിലനിർത്തി.

രണ്ട് ടി-20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ഈ മാസം 24ന് വിശാഖപ്പട്ടണത്താണ് ആദ്യ ടി-20. മാർച്ച് രണ്ട് മുതല്‍ പതിമൂന്ന് വരെയാണ് ഏകദിന പരമ്പര.

ടി20 ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, വിജയ് ശങ്കര്‍, ചാഹല്‍, ബുംറ, ഉമേഷ് യാദവ്, സിദ്ധാര്‍ഥ് കൗള്‍, മായങ്ക് മാര്‍ക്കണ്ഡെ

ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ബുമ്ര, ഷമി, ചാഹല്‍, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍, റിഷഭ് പന്ത്, സിദ്ധാര്‍ഥ് കൗള്‍, കെ.എല്‍ രാഹുല്‍

അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, ധോണി, ഹാര്‍ദിക് പാണ്ഡ്യ, ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, വിജയ് ശങ്കര്‍, ചാഹല്‍, കുല്‍ദീപ് യാദവ്, ഷമി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍


ABOUT THE AUTHOR

...view details