ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ഒരു മലയാളി ജവാൻ ഉൾപ്പെടെ 44 സിആർപിഎഫ് ജവാൻമാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യൻ താരങ്ങൾ - വിരാട് കോഹ്ലി
ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒരു മലയാളി ജവാൻ ഉൾപ്പെടെ 44 ജവാൻമാർ. ഇന്നലത്തേത് 2016ലെ ഉറി അക്രമണത്തിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ആക്രമണം.
സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇന്നലെ കശ്മീരില്‍ നടന്നത്. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. രാജ്യത്തെ നടുക്കിയ സംഭവത്തെ അപലപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. ഈ വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടതെന്നും വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും വിരാട് കോഹ്ലി ട്വീറ്റ് ചെയ്തു.
2500ലേറെ സൈനികരാണ് ആക്രമണം നടക്കുമ്പോൾ 70 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. കശ്മീർ സ്വദേശിയും ജയ്ഷെ ഭീകരനുമായ ആദില്‍ അഹമ്മദ് ധറാണ് ചാവേറാക്രമണം നടത്തിയത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.