വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ മുക്തേഷ് പർദേശി സ്വീകരണം നല്‍കി. ന്യൂസിലന്‍ഡ് പര്യടനത്തിനായാണ് നായകന്‍ വിരാട് കോലിയും കൂട്ടരും ന്യൂസിലന്‍ഡില്‍ എത്തിയത്. ഹൈക്കമ്മീഷണർ ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്ന് നായകന്‍ വിരാട് കോലി പറഞ്ഞു.
ടീം ഇന്ത്യക്ക് ന്യൂസിലന്‍ഡില്‍ സ്വീകരണം - ന്യൂസിലന്‍ഡ് വാർത്ത
ഇന്ത്യന്‍ ഹൈക്കമ്മീഷണർ മുക്തേഷ് പർദേശിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സ്വീകരണം നല്‍കിയത്.
ഇവിടെയുള്ള ധാരാളം ഇന്ത്യക്കാർക്കൊപ്പം സമയം ചെലവഴിക്കാനായി. പര്യടനത്തിനിടെ ഒരുക്കിയ ഈ സായാഹ്നത്തിന് നന്ദി പറയുന്നുവെന്നും കോലി പറഞ്ഞു. പരിശീലകന്‍ രവിശാസ്‌ത്രി ഉൾപ്പെടെയുള്ളവരും സ്വീകരണത്തിന്‍റെ ഭാഗമായി.
ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള ടീം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഫെബ്രുവരി 21-ന് തുടക്കമാകും. പരമ്പരയുടെ ഭാഗമായി രണ്ട് മത്സരങ്ങളാണ് ടീം ഇന്ത്യ കളിക്കുക. നേരത്തെ ടി-20 പരമ്പര 5-0ത്തിന് ഇന്ത്യ സ്വന്തമാക്കിയപ്പോൾ ഏകദിന പരമ്പര 3-0ത്തിന് ന്യൂസിലന്‍ഡ് സ്വന്തമാക്കിയിരുന്നു.