കേരളം

kerala

ETV Bharat / sports

ടെസ്റ്റ് ടീമില്‍ നിന്ന് രാഹുല്‍ പുറത്ത്; ദക്ഷിണാഫ്രയ്ക്ക് എതിരെ രോഹിത് ഓപ്പണറാകും - ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് സീരീസ് ; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ശുഭ്‌മാന്‍ ഗില്‍ ഇന്ത്യൻ ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചു. രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാര്‍

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് സീരീസ് ; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

By

Published : Sep 12, 2019, 5:42 PM IST

മുംബൈ:ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കെ എല്‍ രാഹുലിന് പകരം യുവ താരം ശുഭ്‌മാന്‍ ഗില്‍ ടീമിലിടം പിടിച്ചു. വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളുമാണ് ഓപ്പണര്‍മാര്‍.

റിഷഭ് പന്ത്, വൃദ്ധിമാന്‍ സ്വാഹ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാര്‍. അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ എന്നിവരാണ് ടെസ്റ്റ് പരമ്പരയില്‍ ഇടം പിടിച്ച മറ്റ് താരങ്ങള്‍. അജിങ്ക്യ രഹാനെയുടേയും ഹനുമാന്‍ വിഹാരിയുടേയും സമീപകാല പ്രകടനങ്ങള്‍ സെലക്ടര്‍മാരെ സ്വാധീനിച്ചു. കെ എല്‍ രാഹുല്‍ പ്രതിഭയുള്ള താരമാണെന്നും ടെസ്റ്റില്‍ ഇപ്പോള്‍ നല്ല സമയമല്ലെന്നും ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. രോഹിത് ശര്‍മയെ ഓപ്പണറാക്കിയേക്കുമെന്നും അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.

ഒക്ടോബര്‍ രണ്ടിനാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. രണ്ടാം ടെസ്റ്റ് ഒക്ടോബര്‍ 10മുതല്‍ 14 വരെ പൂനെയില്‍ നടക്കും. ഒക്ടോബര്‍ 19-23 വരെ റാഞ്ചിയിലാണ് മൂന്നാം ടെസ്റ്റ്.

ABOUT THE AUTHOR

...view details