പോർട്ട് ഓഫ് സ്പെയ്‌ൻ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ നേടിയ സെഞ്ച്വറിയോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിയുടെ റെക്കോഡ് തകർത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡാണ് കോഹ്‌ലി സെഞ്ച്വറിയോടെ സ്വന്തം പേരിലാക്കിയത്.
311 ഏകദിനങ്ങളില്‍ നിന്ന് 11,353 റൺസാണ് ഗാംഗുലിയുടെ പേരിലുള്ളത്. എന്നാല്‍ തന്‍റെ 238-ാം ഏകദിനത്തില്‍ തന്നെ വിരാട് കോഹ്‌ലി ദാദയെ പിന്നിലാക്കി. ഈ നേട്ടത്തോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ മാത്രമാണ് വിരാടിന് മുന്നിലുള്ളത്. സച്ചിൻ 463 ഏകദിനങ്ങളില്‍ നിന്ന് 18,426 റൺസ് നേടിയിട്ടുണ്ട്. ഏകദിന ബാറ്റ്സ്മാന്മാരുടെ മൊത്തം പട്ടികയില്‍ എട്ടാമതാണ് വിരാടിന്‍റെ സ്ഥാനം.