ഹൈദരാബാദ്:വെസ്‌റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് തിരിച്ചടി. പേസർ ഭുവനേശ്വർ കുമാറിനെ പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കി. മുംബൈയില്‍ വിന്‍ഡീസിനെതിരെ നടന്ന ട്വന്‍റി-20 മത്സരത്തിനിടെയാണ് ഭുവനേശ്വറിന് പരിക്കേറ്റത്. ഇതേ തുടർന്ന് വിശദമായ പരിശോധന നടത്തിയ മെഡിക്കല്‍ സംഘം വിദഗ്ദ്ധാഭിപ്രായം തേടിയതായി ബിസിസിഐ സെക്രട്ടറി അജയ് ഷാ വ്യക്തമാക്കി. ഭുവനേശ്വറിന് പകരം മുംബൈ പേസര്‍ ഷാര്‍ദുൽ താക്കൂറിനെ ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തിയതായി ബിസിസിഐ ട്വീറ്റ് ചെയ്തു.
നേരത്തെ ഇന്ത്യന്‍ ബൗളിങ്ങ് പരിശീലകന്‍ ഭാരത് അരുണ്‍ പരിക്കേറ്റ ഭുവനേശ്വറിനെ മാറ്റി താക്കൂറിനെ ടീമില്‍ ഉൾപ്പെടുത്തിയതായി ചെന്നൈയില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്‍റി-20 ടീമില്‍ താക്കുറിനെ ഉൾപ്പെടുത്തിയിരുന്നു. രഞ്ജിയില്‍ ബറോഡക്കായി കളിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിവന്നത്.