ഭുവനേശ്വർ:വെസ്‌റ്റ് ഇന്‍ഡീസിനെതിരെ വിശാഖപട്ടണത്തല്‍ കളിച്ച അതേമനോഭാവത്തില്‍ കട്ടക്കിലും കളിക്കുമെന്ന് ഇന്ത്യയുടെ മധ്യനിര താരം ശ്രേയസ് അയ്യർ. വിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനമത്സരം ഞായറാഴ്ച്ച കട്ടക്കില്‍ നടക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. വിശാഖപട്ടണത്തില്‍ തോറ്റാല്‍ പരമ്പര നഷ്ട്ടമാകുമെന്ന നിലയിലായിരുന്നു. അതിനാല്‍ കഴിഞ്ഞ മത്സരത്തില്‍ ടീം ജീവന്‍ മരണ പോരാട്ടം നടത്തിയെന്നും താരം കൂട്ടിചേർത്തു.
കട്ടക്ക് ഏകദിനത്തിന് മുന്നോടിയായി ഇന്ത്യയുടെ മധ്യനിര താരം ശ്രേയസ് അയ്യർ മാധ്യമങ്ങളോട് സംസാരിക്കുന്നു. ക്രിക്കറ്റ് താരമെന്ന നിലയില്‍ പക്വത കൈവരിച്ചതായും ടീം ആവശ്യപെടുന്ന തരത്തിലാണ് ഇപ്പോൾ കളിക്കുന്നതെന്ന് ശ്രേയസ് പറഞ്ഞു. വൈകിയാണ് തിരിച്ചറിവ് ഉണ്ടായത്. ചുമതലകൾ ഏറ്റെടുക്കാന്‍ തുടങ്ങിയാലെ അന്താരാഷ്‌ട്രതലത്തില്‍ അടുത്ത തലത്തിലേക്ക് ഉയരാന്‍ സാധിക്കുവെന്നും താരം പറഞ്ഞു.
വിന്‍ഡീസിനെതിരായ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ശ്രേയസ് അർദ്ധസെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ചെന്നൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 70 റണ്‍സ് ശ്രേയസ് സ്വന്തമാക്കിയെങ്കിലും കോലിക്കും കൂട്ടർക്കും മത്സരം നഷ്‌ട്ടമായി. വിശാഖപട്ടണത്തില്‍ നടന്ന രണ്ടാമത്തെ ഏകദിനത്തില്‍ ശ്രേയസ് 53 റണ്‍സ് സ്വന്തമാക്കുകയും ഇന്ത്യ 107 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സ്വന്തമാക്കി പരമ്പര സമനിലയിലാക്കുകയും ചെയ്‌തു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തു. സ്വതസിന്ധമായ ശെലിയില്‍ ഒഴുക്കിനൊപ്പം നീങ്ങാനായിരുന്നു അന്ന് താല്‍പര്യം കാണിച്ചത്. അന്താരാഷ്‌ട്ര തലത്തില്‍ കളിക്കുമ്പോൾ ഉത്തരവാദിത്വം ഏറ്റെടുത്താലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂവെന്ന് അടുത്തിടെ തിരിച്ചറിഞ്ഞു. ടീം ആവശ്യപെടുന്ന രീതിയില്‍ കളിക്കണം. അതാണ് കഴിഞ്ഞ ദിവസം ചെയ്‌തത്. ടീം കൂറ്റന്‍ അടികൾ ആവശ്യപെട്ടില്ല. പകരം വലിയ കൂട്ടുകെട്ടുണ്ടാക്കാന്‍ ആവശ്യപെട്ടു. അതു ചെയ്തെന്നും ശ്രേയസ് അയ്യർ കൂട്ടിചേർത്തു.