ന്യൂഡല്‍ഹി:അടുത്ത ജനുവരി ആദ്യം ആരംഭിക്കുന്ന പരമ്പരകൾക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. ശ്രീലങ്കക്ക് എതിരായ മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി-20 പരമ്പരക്കും ഓസ്‌ട്രേലിയക്ക് എതിരായ മൂന്ന് ഏകദിനങ്ങളുള്ള പരമ്പരക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്നും മുക്തനായ ജസ്‌പ്രീത് ബൂംമ്ര ഏകദിന, ട്വന്‍റി-20 മത്സരങ്ങൾക്കുള്ള ടീമില്‍ തിരിച്ചെത്തിയപ്പോൾ മലയാളി താരം സഞ്ജു സാംസണെ ട്വന്‍റി-20 പരമ്പരക്കുള്ള ടീമില്‍ ഉൾപ്പെടുത്തി. അതേസമയം ഓപ്പണർ രോഹിത് ശർമയെയും ബോളർ മുഹമ്മദ് ഷമിയെയും ശ്രീലങ്കക്ക് എതിരായ പരമ്പരയില്‍ നിന്നും ഒഴിവാക്കി. തുടർച്ചയായ മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങൾക്ക് വിശ്രമം നല്‍കുന്നതിന്‍റെ ഭാഗമായാണ് ഇരുവരെയും ഒഴിവാക്കിയത്. പരിക്കേറ്റ് പുറത്തിരിക്കുന്ന ഓപ്പണർ ശിഖർ ധവാന്‍ ടീമില്‍ തിരിച്ചെത്തി.
പരമ്പരകൾക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ബൂംമ്ര തിരിച്ചെത്തി - രോഹിത് ശർമ്മ വാർത്ത
ശ്രീലങ്കക്ക് എതിരായ ട്വന്‍റി-20 പരമ്പരക്കും ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണർ രോഹിത് ശർമക്ക് വിശ്രമം അനുവദിച്ച് സെലക്‌ടർമാർ
ബൂമ്ര
പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തില്‍ നിന്നും പുറത്തിരുന്ന ബൂംമ്ര വിന്‍ഡീസിനെതിരായ പരമ്പരക്കിടെ വിശാഖപട്ടണത്ത് നെറ്റ്സില്‍ പന്തെറിയാന്‍ എത്തിയിരുന്നു. ജനുവരി അഞ്ചിന് ഗുവാഹത്തിയിലാണ് ശ്രീലങ്കക്ക് എതിരായ മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി-20 പരമ്പരക്ക് തുടക്കമാകുക. ഓസ്‌ട്രേലിയക്ക് എതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരക്ക് ജനുവരി പതിനാലിന് മുംബൈയില്‍ തുടക്കമാകും.