വെല്ലിങ്ടൺ; ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ടാം ദിനത്തിലും ന്യൂസിൻഡിന് മേല്‍ക്കൈ. വെളിച്ചക്കുറവു മൂലം രണ്ടാം ദിനത്തിലെ കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡിന് 51 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 216 റൺസ് എന്ന നിലയില്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് ആശ്വസിക്കാനൊന്നുമില്ല; വെല്ലിങ്ടണില്‍ കിവീസിന് ലീഡ് ന്യൂസിലൻഡിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത് അർദ്ധ സെഞ്ച്വറി നേടി പുറത്തായ നായകൻ കെയ്ൻ വില്യംസണാണ്. കിവീസ് നായകൻ 153 പന്തില്‍ 89 റൺസെടുത്ത് പുറത്തായി.
ഇന്ത്യയ്ക്ക് ആശ്വസിക്കാനൊന്നുമില്ല; വെല്ലിങ്ടണില്‍ കിവീസിന് ലീഡ് ഇന്ത്യയ്ക്ക് വേണ്ടി ഇശാന്ത് ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, രവി അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ത്യൻ നിരയില്‍ ഇശാന്ത് ശർമ മാത്രമാണ് കിവീസ് ബാറ്റ്സ്മാൻമാർക്ക് ഭീഷണി സൃഷ്ടിച്ചത്. സ്ട്രൈക്ക് ബൗളർ ജസ്‌പ്രീത് ബുംറ നിരാശപ്പെടുത്തിയപ്പോൾ ഷമി കിവീസ് നായകൻ വില്യംസണിന്‍റെ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയ്ക്ക് ആശ്വസിക്കാനൊന്നുമില്ല; വെല്ലിങ്ടണില്‍ കിവീസിന് ലീഡ് ടോം ലാഥം (11), ടോം ബ്ലണ്ടല്‍ (30), റോസ് ടെയ്‌ലർ ( 44), നിക്കോൾസ് (17) എന്നിവരാണ് കിവീസ് നിരയില്‍ പുറത്തായത്. ജെബി വാട്‌ലിങ് ( 14), കോളിൻ ഡി ഗ്രാൻഡ് ഹോം ( നാല്) എന്നിവർ പുറത്താകാതെ നില്‍ക്കുന്നു. നേരത്തെ കനത്ത ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 165 റൺസിന് അവസാനിച്ചിരുന്നു. 46 റൺസെടുത്ത് പുറത്തായ അജിങ്ക്യ റഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. റിഷഭ് പന്ത് ( 19), അശ്വിൻ(പൂജ്യം), ഇശാന്ത് ശർമ( അഞ്ച്), ഷമി(21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. ടിം സൗത്തി, ജാമിസൺ എന്നിവർ നാല് വിക്കറ്റുകൾ വീഴ്ത്തി. അരങ്ങേറ്റ ടെസ്റ്റ് കളിച്ച ജാമിസണ് സ്വപ്ന തുല്യമായ തുടക്കമാണ് വെല്ലിങ്ടണില്‍ ലഭിച്ചത്.
ഇന്ത്യയ്ക്ക് ആശ്വസിക്കാനൊന്നുമില്ല; വെല്ലിങ്ടണില്‍ കിവീസിന് ലീഡ്