കേരളം

kerala

ETV Bharat / sports

ഇം​ഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; 66 റൺസിന്‍റെ മികച്ച വിജയം - ഇന്ത്യ

ഇം​ഗ്ലണ്ടിനായി ഓപ്പണർമാരായ ജേസൺ റോയ് (35 പന്തിൽ 46), ജോണി ബെയർസ്റ്റോ (66 പന്തിൽ 94) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും തുടർന്നെത്തിയവർക്ക് വിജയം എത്തിപ്പിടിക്കാനായില്ല.

spt  india-vs-england  ഇം​ഗ്ലണ്ട്  ഇന്ത്യ  odi
ഇം​ഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; 66 റൺസിന്‍റെ മികച്ച വിജയം

By

Published : Mar 23, 2021, 11:22 PM IST

പൂനെ:ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്‍റെ മികച്ച വിജയം. 318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകരുടെ ഇന്നിങ്സ് 42.1 ഓവറിൽ 251 റൺസിന് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ പ്രസിദ്ധ് കൃഷ്ണയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷാർദൂൽ ഠാക്കൂറുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഭുവനേശ്വർ കുമാർ രണ്ടും ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 317. ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് എല്ലാവരും പുറത്ത്.

ഇന്ത്യൻ നിരയിൽ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ.എൽ. രാഹുൽ (43 പന്തിൽ 62*), അരങ്ങേറ്റക്കാരൻ ക്രുണാൽ പാണ്ഡ്യ (31 പന്തിൽ 58*) എന്നിവരുടെ മികച്ച പ്രകടനമാണ് സ്കോര്‍ 300 കടത്തിയത്. 106 പന്തില്‍ 98 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖർ ധവാന്‍റെ ഇന്നിംഗ്സും 60 പന്തില്‍ 56 റണ്‍സടിച്ച ക്യാപ്റ്റൻ വിരാട് കോലിയുടെ പ്രകടനവും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി. രോഹിത് ശര്‍മ്മ (42 പന്തില്‍ 28), ശ്രേയസ് അയ്യർ (9 പന്തിൽ 6), ഹാർദ്ദിക് പാണ്ഡ്യ (9 പന്തിൽ 1) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നും മാർക് വുഡ് രണ്ടും വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇം​ഗ്ലണ്ടിനായി ഓപ്പണർമാരായ ജേസൺ റോയ് (35 പന്തിൽ 46), ജോണി ബെയർസ്റ്റോ (66 പന്തിൽ 94) എന്നിവർ മികച്ച തുടക്കം നൽകിയെങ്കിലും തുടർന്നെത്തിയവർക്ക് വിജയം എത്തിപ്പിടിക്കാനായില്ല. ഒന്നാം വിക്കറ്റിൽ 135 റൺസാണ് സഖ്യം നേടിയത്. ക്യാപ്റ്റൻ ഇയാൻ മോർഗൻ (30 പന്തിൽ 22), ജോസ് ബട്‌ലർ (4 പന്തിൽ 2) സാം ബില്ലിങ്സ് (22 പന്തിൽ 18), മൊയീൻ അലി (37 പന്തിൽ 30), സാം കറൻ (20 പന്തിൽ 12), ടോം കറൻ (16 പന്തിൽ 11), ആദിൽ റഷീദ് (5 പന്തിൽ പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. ഏഴ് പന്തിൽ രണ്ട് റൺസെടുത്ത് മാർക് വുഡ് പുറത്താകാതെ നിന്നു.

ABOUT THE AUTHOR

...view details