കേരളം

kerala

ETV Bharat / sports

ഏകദിന വേദികളിൽ മാറ്റമില്ല: ബിസിസിഐ - ഇന്ത്യ-ഓസ്‌ട്രേലിയ

നാലാം ഏകദിനത്തിന് വേദിയാകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മുന്നോട്ട് വന്നിരുന്നു.

ബി.സി.സി.ഐ

By

Published : Mar 2, 2019, 3:07 PM IST

ഇന്ത്യാ ഓസ്‌ട്രേലിയ പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളുടെ വേദികള്‍ മാറ്റുമെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നാലാം ഏകദിനത്തിന്‍റെവേദിയായ മൊഹാലി, അഞ്ചാം ഏകദിനം നടക്കേണ്ട ഡല്‍ഹി, എന്നീ വേദികൾ മാറ്റുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിൽ വേദികള്‍ മാറ്റാന്‍ യാതൊരു പദ്ധതിയുമില്ലെന്ന് വ്യക്തമാക്കി ബിസിസിഐ ആക്ടിംഗ് പ്രസിഡന്‍റ്സി കെ ഖന്ന രംഗത്തെത്തി. രണ്ട് ഏകദിനങ്ങളും നേരത്തെ നിശ്ചയിച്ച വേദികളില്‍ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

വേദി മാറ്റുമെന്ന ചര്‍ച്ചകള്‍ വന്നതോടെ നാലാം ഏകദിനത്തിന് വേദിയാകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മുന്നോട്ടു വന്നിരുന്നു. മാര്‍ച്ച് 10 നാണ് മൊഹാലി ഏകദിനം. അതിര്‍ത്തിയിലെ സൈനിക നീക്കത്തിന്‍റെപശ്ചാത്തലത്തില്‍ ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ വരുന്ന നിയന്ത്രണങ്ങള്‍ മുന്നില്‍ കണ്ടാണ് വേദികള്‍ മാറ്റുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യമാണ് ഇപ്പോള്‍ ബിസിസിഐ ആക്ടിംഗ് പ്രസിഡന്‍റ്നിഷേധിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details