ഇന്ത്യക്കെതിരെ നടക്കുന്ന പരമ്പരയിൽ നിന്നും ഓസ്ട്രേലിയൻ താരം കെയിൻ റിച്ചാർഡ്സൺ പുറത്ത്. പരിശീലനത്തിനിടെ പരിക്കേറ്റതാണ് റിച്ചാര്‍ഡ്സണ്‍ പുറത്തായതിന് കാരണം.
പരിക്കേറ്റ റിച്ചാർഡ്സൺ പുറത്ത്; പകരം ആൻഡ്രൂ ടൈ - ഇന്ത്യ-ഓസ്ട്രേലിയ
പരിക്കേറ്റതോടെ ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള റിച്ചാർഡ്സണിന്‍റെ സാധ്യതകൾക്കും പരിക്ക് തിരിച്ചടിയായി.
പരിക്കേറ്റ റിച്ചാർഡ്സനു പകരം ആൻഡ്രൂ ടൈ ടീമിനൊപ്പം ചേരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ബിഗ് ബാഷില്‍ മികച്ച പ്രകടനം പുറത്തെടുത്ത റിച്ചാർഡ്സനെ ഇന്ത്യന്‍ പര്യടനത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. പരിക്കേറ്റതോടെ ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള സാധ്യതകളും നഷ്ടമായി. ആദ്യ ടി-20ക്കു മുമ്പാണ് താരം അസ്വസ്ഥത പ്രകടിപ്പിച്ചതെന്നും കൂടുതല്‍ പരിശോധനയില്‍ പരിക്ക് ഭേദമാകുവാന്‍ അധികകാലം വേണ്ടി വരും. അതിനാൽ ഇന്ത്യയുമായുള്ള പരമ്പരയില്‍ റിച്ചാര്‍ഡ്സണിന്‍റെ സേവനം ടീമിനു ലഭിക്കില്ലെന്നും ഓസ്ട്രേലിയയുടെ ഫിസിയോ ഡേവിഡ് ബീക്കിലി അറിയിച്ചു.
കെയിന്‍ റിച്ചാര്‍ഡ്സണു പകരം ആന്‍ഡ്രൂ ടൈ ഓസ്ട്രേലിയന്‍ ടീമിനൊപ്പം ചേരും. ഐ.പി.എല്ലിൽ കളിച്ച് പരിചയമുള്ള താരത്തിന് ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച രീതിയില്‍ പന്തെറിയാനാകുമെന്ന വിശ്വാസത്തിലാണ് ഓസ്ട്രേലിയൻ ടീം.