കേരളം

kerala

ETV Bharat / sports

പുതിയ ജേഴ്‌സിയുമായി ഇന്ത്യ - ഇന്ത്യ ക്രിക്കറ്റ്

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുതിയ ജേഴ്‌സി പതിവ് നീല നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ മൂന്ന് ലോകകപ്പ് വിജയങ്ങളെക്കുറിച്ചും ജേഴ്‌സിയില്‍ എഴുതിയിട്ടുണ്ട്.

ഇന്ത്യ

By

Published : Mar 2, 2019, 11:46 AM IST

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍ റെജേഴ്‌സി അവതരിപ്പിച്ചു. ഇന്ത്യയുടെ പുരുഷ വനിതാ ടീമുകളിലെ താരങ്ങള്‍ അണിനിരന്ന ചടങ്ങിലാണ് ജേഴ്‌സി പുറത്തിറക്കിയത്. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ വിരാട് കോഹ്‌ലി, എംഎസ് ധോണി, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, വനിതാ താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ് എന്നിവരാണ് ജേഴ്‌സി അവതരിപ്പിച്ചത്. ഇന്ന് തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും, ലോകകപ്പിലും പുതിയ ജേഴ്‌സിയണിഞ്ഞാകും ഇന്ത്യ കളിക്കാനിറങ്ങുക.

ടീം ഇന്ത്യ

പതിവു നീല നിറത്തിലൊരുക്കിയ ജേഴ്‌സി ഏറെ പ്രത്യേകതകളുള്ളതാണ്. ഇന്ത്യയുടെ മൂന്ന് ലോകകപ്പ് വിജയങ്ങളെക്കുറിച്ചും ജേഴ്‌സിയില്‍ എഴുതിയിട്ടുണ്ട്. ജേഴ്‌സിയുടെ അകത്ത് കോളര്‍ ഭാഗത്തായാണ് രണ്ട് ഏകദിന ലോകകപ്പും ഒരു ടി-20 ലോകകപ്പും നേടിയ തീയതികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നു നക്ഷത്രങ്ങളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഫയൽചിത്രം

നൈക്കിയാണ് ഇന്ത്യക്കായി ജേഴ്സി തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് ലോകകപ്പ് വിജയങ്ങള്‍ നേടിയ ടീമിനുള്ള സമര്‍പ്പണം എന്ന നിലയിലാണ് ലോകകപ്പ് വിജയങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ജേഴ്‌സിയിലെഓറഞ്ച് നിറം ഇന്ത്യന്‍ ടീമിന്‍റെ നിര്‍ഭയമായ ഊര്‍ജത്തെ പ്രതിനിധീകരിക്കുന്നുവെന്നും നൈക്കി പറയുന്നു.

ഫയൽചിത്രം

ABOUT THE AUTHOR

...view details