കേരളം

kerala

ETV Bharat / sports

ആദ്യ പകല്‍ രാത്രി മത്സരത്തിന് ഈഡൻ ഒരുങ്ങുന്നു - India to play their first ever day-night Test against Bangladesh in Kolkata

നവംബർ 22 മുതല്‍ 26 വരെ നടക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരമാണ് പകല്‍- രാത്രി ടെസ്റ്റ് മത്സരമാകുന്നത്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ആദ്യ പകല്‍ രാത്രി മത്സരത്തിന് ഈഡൻ ഒരുങ്ങുന്നു

By

Published : Oct 29, 2019, 11:08 PM IST

മുംബൈ; പിങ്ക് പന്തില്‍ ആദ്യ പകല്‍- രാത്രി ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് കൊല്‍ക്കൊത്ത ഈഡൻ ഗാർഡൻസ് വേദിയാകും. നവംബർ 22 മുതല്‍ 26 വരെ നടക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരമാണ് പകല്‍- രാത്രി ടെസ്റ്റ് മത്സരമാകുന്നത്. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബംഗ്ലാദേശ് ടീം മാനേജമെന്‍റ് ആദ്യം ഈ നിർദ്ദേശത്തെ എതിർത്തുവെങ്കിലും വിവിധ ചർച്ചകൾക്കു ശേഷമാണ് പകല്‍ - രാത്രി മത്സരത്തിന് തയ്യാറായതെന്ന് ഗാംഗുലി പറഞ്ഞു.

നേരത്തെ ഇന്ത്യൻ താരങ്ങളും പകല്‍- രാത്രി ടെസ്റ്റ് മത്സരത്തിന് എതിരായിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീം നായകൻ വിരാട് കോലി തന്നെ ഡേ- നൈറ്റ് ടെസ്റ്റിന് തയ്യാറായതില്‍ നന്ദിയുണ്ടെന്നും ഗാംഗുലി പറഞ്ഞു. 2015 നവംബറിലാണ് ഡേ - നൈറ്റ് ടെസ്റ്റ് മത്സരങ്ങൾക്ക് ഐസിസി അനുമതി നല്‍കിയത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details