കേരളം

kerala

ETV Bharat / sports

വിന്‍ഡീസിനെതിരെ ആധിപത്യം തുടരാന്‍ ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ട്വന്‍റി-20 പരമ്പരക്ക് ഇന്ന് ഹൈദരാബാദില്‍ തുടക്കമാകും. രാത്രി ഏഴ് മണിയോടെ മത്സരം ആരംഭിക്കും

India vs West Indies news  ഇന്ത്യ vs വിന്‍ഡീസ് വാർത്ത  ഹൈദരാബാദ് ട്വന്‍റി-20 വാർത്ത  hyderabad twenty20 news
ഇന്ത്യ-വിന്‍ഡീസ്

By

Published : Dec 6, 2019, 1:21 PM IST

ഹൈദരാബാദ്:ട്വന്‍റി-20യില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ആധിപത്യം തുടരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നിറങ്ങും. വിന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹൈദരാബാദിലാണ് നടക്കുക. രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിയോടെ ആരംഭിക്കുന്ന മത്സരത്തിന് ഇന്ത്യന്‍ ടീം തയ്യാറാണെന്ന് ബിസിസിഐ ട്വീറ്റ് ചെയ്‌തു.

വിന്‍ഡീസിനെതിരെ അവരുടെ മണ്ണില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന പരമ്പരയില്‍ ഇന്ത്യ സമ്പൂർണ ആധിപത്യം പുലർത്തിയിരുന്നു. പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യ വിജയിച്ചു. അതേസമയം തുടർന്ന് നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് പരമ്പരയിലെ എല്ലാ മത്സരങ്ങളും വിജയിക്കാനായില്ല. നായകന്‍ വിരാട് കോലി ട്വന്‍റി-20 ടീമിലേക്ക് തിരിച്ചുവരുന്നത് ടീമിന് ഗുണം ചെയ്യും. ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമാകും. രോഹിത് ശർമ, കെഎല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർ അടങ്ങിയ ബാറ്റിങ് നിര ശക്തമായ നിലയിലാണ്. മുഹമ്മദ് സമി, ഭുവനേശ്വർ കുമാർ, ദീപക് ചാഹാർ, ശിവം ദുബെ എന്നിവർ അടങ്ങിയ ബോളിങ്ങ് നിര ലോകത്തെ ഏത് ടീമിനെയും നേരിടാന്‍ ശക്തമാണ്. ഇന്ത്യന്‍ പേസ് ബോളിങ്ങിനെ നേരിടാനായാലും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ഉൾപ്പെട്ട സ്‌പിന്നർമാർക്ക് മുന്നില്‍ വിന്‍ഡീസിന് ഏറെ വിയർക്കേണ്ടിവരും. നേരത്തെ അഫ്‌ഗാനിസ്ഥാന് എതിരെ ബാറ്റിങ് നിര മോശം പ്രകടനം കാഴ്ച്ചവച്ചതിനെ തുടർന്ന് വീന്‍ഡീസിന് ട്വന്‍റി-20 പരമ്പര നഷ്ടമായിരുന്നു.

അതേസമയം ഇന്ത്യക്ക് എതിരെ മികച്ച കളി പുറത്തെടുക്കാന്‍ ശക്തമായ നിരയെയാണ് വിന്‍ഡീസ് ഹൈദരാബാദില്‍ ഇറക്കുക. സ്വന്തം മണ്ണില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ ഉൾപ്പെടെ ഇന്ത്യക്ക് എതിരായ കഴിഞ്ഞ ആറ് ട്വന്‍റി-20 മത്സരങ്ങളില്‍ വിന്‍ഡീസിന് വിജയം കണ്ടെത്താനായിട്ടില്ല. നിരവധി യുവതാരങ്ങളാണ് വിന്‍ഡീസ് നിരയിലുള്ളതെന്ന് നായകന്‍ കീറോണ്‍ പൊള്ളാർഡ് പറഞ്ഞു. അന്താരാഷ്‌ട്ര ക്രിക്കറ്റ് ലോകത്തേക്കുള്ള അവരുടെ പ്രവേശനം സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഞായറാഴ്‌ചയാണ് അടുത്ത മത്സരം.

ABOUT THE AUTHOR

...view details