പെർത്ത്:വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യക്ക് എതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുത്തു. ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ ആദ്യ മത്സരമാണ് പെർത്തില്‍ നടക്കുന്നത്. ഓസ്ട്രേലിയക്ക് എതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ഓപ്പണർ സ്‌മൃതി മന്ദാന ഇല്ലാതെയാണ് ടീം ഇന്ത്യ ലോകകപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങിയത്. 12 ഓവർ പിന്നിടുമ്പോൾ ഓപ്പണർമാരായ താനിയ ഭാട്ടിയ, ഷിഫാലി വർമ, നായിക ഹർമൻപ്രീത് കൗർ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്ക് നഷ്‌ടമായി.
വനിതാ ടി-20 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു - t20 world cup news
ഓസ്ട്രേലിയക്ക് എതിരായ ഉദ്ഘാടന മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ ഓപ്പണർ സ്‌മൃതി മന്ദാന ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്
നേരത്തെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയെ 17 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. സിഡ്നിയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ സ്പിന്നർ പൂനം യാദവ് ഓസിസ് ബാറ്റ്സ്മാന്‍മാരെ കറക്കി വീഴ്ത്തുകയായിരുന്നു. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി പൂനം നാല് വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
ഗ്രൂപ്പ് എയില്‍ ന്യൂസിലന്‍ഡിന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. പെർത്തില്‍ ജയിച്ച് ഗ്രൂപ്പ് എയിലെ പോയിന്‍റ് പട്ടികിയില്‍ ഒന്നാമത് എത്താനാകും ഇന്ത്യയുടെ ശ്രമം. അതേസമയം 2018ലെ ഏഷ്യാ കപ്പ് ടി20യില്‍ രണ്ട് വട്ടം ഇന്ത്യയെ തോല്‍പ്പിച്ച് ബംഗ്ലാദേശ് കഴിവ് തെളിയിച്ചിട്ടുണ്ട്.