കിങ്സ്റ്റൺ; ഇന്ത്യയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാൻ വെസ്റ്റിൻഡീസ് പൊരുതുന്നു.ഇന്ത്യ ഉയർത്തിയ 468 റൺസ് ലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസ് മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റൺസ് എന്ന നിലയിലാണ്. കാംപെലും ബ്രാത്‌വെയ്റ്റുമാണ് പുറത്തായത്. ഡാരൻ ബ്രാവോയും ബ്രൂക്സും ക്രീസിലുണ്ട്. ഇശാന്ത് ശർമ്മയ്ക്കും മുഹമ്മദ് ഷമിക്കുമാണ് വിക്കറ്റ്.
വിൻഡീസ് പൊരുതുന്നു; വിജയതീരത്തേക്ക് ഇന്ത്യ - Ajinkya Rahane and Hanuma Vihari
99 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ ആദ്യ നാല് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായെങ്കിലും അതിവേഗം അർദ്ധ സെഞ്ചറി നേടിയ ഹനുമ വിഹാരിയും മധ്യനിരയില്‍ ഉറച്ചു നിന്ന് അർദ്ധ സെഞ്ച്വറി നേടിയ ഉപനായകൻ അജിങ്ക്യ റഹാനെയും ചേർന്നാണ് ഇന്ത്യയ്ക്ക് ജയിക്കാവുന്ന സ്കോർ സമ്മാനിച്ചത്
നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 168 റൺസ് എന്ന നിലയില്‍ ഡിക്ളയർ ചെയ്തിരുന്നു. 299 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ ആദ്യ നാല് വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായെങ്കിലും അതിവേഗം അർദ്ധ സെഞ്ചറി നേടിയ ഹനുമ വിഹാരിയും മധ്യനിരയില്‍ ഉറച്ചു നിന്ന് അർദ്ധ സെഞ്ച്വറി നേടിയ ഉപനായകൻ അജിങ്ക്യ റഹാനെയും ചേർന്നാണ് ഇന്ത്യയ്ക്ക് ജയിക്കാവുന്ന സ്കോർ സമ്മാനിച്ചത്.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണർമാരായ രാഹുല്‍ ആറ് റൺസിനും അഗർവാൾ നാല് റൺസിനും പുറത്തായപ്പോൾ വിരാട് കോലി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. പുജാര 27 റൺസ് നേടി പുറത്തായി. പിന്നീട് സെഞ്ച്വറി കൂട്ടുകെട്ടുമായി റഹാനെയും വിഹാരിയും പുറത്താകാതെ നില്‍ക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ഹനുമ വിഹാരിയുടെ സെഞ്ച്വറി മികവില്‍ 416 റൺസ് നേടിയപ്പോൾ വിൻഡീസ് 117 റൺസിന് ഓൾഔട്ടായിരുന്നു. ഹാട്രിക് അടക്കം ആറ് വിക്കറ്റ് നേടിയ ബുംറയാണ് വിൻഡീസിനെ തകർത്തത്.