മൊഹാലി; ടി ട്വൻടി ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി ട്വൻടി മത്സരം ഇന്ന് മൊഹാലിയില്‍. മത്സരം വൈകിട്ട് ഏഴിന്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിന്‍റെ ക്ഷീണത്തിലാണ് ഇരു ടീമുകളുടേയും ആരാധകർ.
മഴ കനിഞ്ഞാല്‍ മത്സരം തീപാറും; ആദ്യ ടി ട്വൻടി ഇന്ന് - India South Africa
പുതുമുഖങ്ങളുമായെത്തുന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. മൂന്ന് ടി ട്വൻടി മത്സരങ്ങൾ അടങ്ങുന്ന പരമ്പര ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യയ്ക്കും നിർണായകമാണ്.
നായകൻ ഫാഫ് ഡുപ്ലിസിക്ക് പകരക്കാരനെ തേടുന്ന ദക്ഷിണാഫ്രിക്ക വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്‍റൺ ഡി കോക്കിനെയാണ് നായക സ്ഥാനം ഏല്‍പ്പിച്ചിട്ടുള്ളത്. ഒപ്പം റീസ ഹെൻഡ്രിക്കസ്, റാസ വാൻഡർ ഡുസൻ അടക്കമുള്ള യുവതാരങ്ങളിലാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷ അർപ്പിക്കുന്നത്. ഡേവിഡ് മില്ലർ, ടെമ്പ ബാവുമ, സ്മട്സ് എന്നി പ്രമുഖർ കൂടിയെത്തുന്നതോടെ ദക്ഷിണാഫ്രിക്ക കൂടുതല്‍ ശക്തരാകും. കാസിഗോ റബാഡ നയിക്കുന്ന ബൗളിങ് നിരയില്‍ ഫെലുക്‌വായോ, പ്രിട്ടോറിയസ്, ബുറാൻ ഹെൻഡ്രിക്കസ് എന്നിവരാകും.
ജയിച്ച് തുടങ്ങാൻ ശക്തമായ ടീമിനെയാണ് ഇന്ത്യ ഇന്ന് കളത്തിലിറക്കുക. മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, റിഷഭ് പന്ത് എന്നിവർക്കൊപ്പം ഹാർദിക് പാണ്ഡ്യ കൂടി തിരിച്ചെത്തുന്നതോടെ ഇന്ത്യ ലോക നിലവാരത്തിലേക്ക് ഉയരും. നായകൻ വിരാട് കോലിക്കും രോഹിത് ശർമ്മയും തന്നെയാണ് ടീം ഇന്ത്യയുടെ നട്ടെല്ല്. കെഎല്‍ രാഹുല്‍, ശിഖർ ധവാൻ, ക്രുണാല്‍ പാണ്ഡ്യ എന്നിവർക്ക് ടീമില്‍ ഇടം കിട്ടുമോ എന്ന കാര്യമാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബൗളിങ് നിരയില്‍ നവദീപ് സെയ്നി, ദീപക് ചഹർ, ഖലീല്‍ അഹമ്മദ് എന്നിവർക്ക് ഒപ്പം വാഷിങ്ടൺ സുന്ദറും ഇടം പിടിച്ചേക്കും. ബാറ്റിങില്‍ മോശം ഫോം തുടരുന്ന റിഷഭ് പന്തിന് നായകൻ കോലിയും പരിശീലകൻ രവി ശാസ്ത്രിയും അന്ത്യശാസനം നല്‍കിയതോടെ ഈ പരമ്പര വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് നിർണായകമാണ്.
പരമ്പരയിലെ മൂന്നാംമത്സരം 22ന് ബംഗളൂരുവിലും നടക്കും.
TAGGED:
India South Africa