കേരളം

kerala

ETV Bharat / sports

കോലിക്കും ധോണിക്കും അർദ്ധ സെഞ്ച്വറി: വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം - കോലിക്കും ധോണിക്കും അർദ്ധ സെഞ്ച്വറി

കോലി 72 റൺസെടുത്ത് പുറത്തായപ്പോൾ ധോണി 56 റൺസുമായി പുറത്താകാതെ നിന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർ രോഹിത് ശർമ്മയെ (18 റൺസ്) നേരത്തെ നഷ്ടമായിരുന്നു.

വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം

By

Published : Jun 27, 2019, 7:51 PM IST

മാഞ്ചസ്റ്റർ: ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസിന് 269 റൺസ് വിജയലക്ഷ്യം. അർദ്ധ സെഞ്ച്വറി നേടിയ നായകൻ വിരാട് കോലിയുടേയും മുൻ നായകൻ എംഎസ് ധോണിയുടേയും ബാറ്റിങ് മികവിലാണ് ഇന്ത്യ അൻപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268 റൺസ് നേടിയത്.

വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം

കോലി 72 റൺസെടുത്ത് പുറത്തായപ്പോൾ ധോണി 56 റൺസുമായി പുറത്താകാതെ നിന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണർ രോഹിത് ശർമ്മയെ (18 റൺസ്) നേരത്തെ നഷ്ടമായിരുന്നു.

രോഹിത്ത് ഔട്ട് അല്ലെന്ന് റീപ്ളെയില്‍ തെളിഞ്ഞത് പിന്നീട് വിവാദത്തിനിടയാക്കി. പിന്നീട് ലോകേഷ് രാഹുലും കോലിയും ഇന്ത്യയെ ഭേദപ്പെട്ട സ്കോറില്‍ എത്തിക്കാൻ ശ്രമിച്ചെങ്കിലും രാഹുല്‍, വിജയ് ശങ്കർ, കേദാർ ജാദവ് എന്നിവരുടെ വിക്കറ്റുകൾ വേഗത്തില്‍ നഷ്ടമായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. പീന്നീടെത്തിയ ധോണിയെ കൂട്ട് പിടിച്ചാണ് കോലി ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചത്. അഴസാന ഓവറുകളില്‍ വമ്പൻ അടികളിലൂടെ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ 250 കടത്തിയത്.

അവസാന ഓവറില്‍ ധോണി രണ്ട് സിക്സും ഒരു ഫോറും സഹിതം 16 റൺസ് നേടി. വിൻഡീസിന് വേണ്ടി കെമർ റോച്ച് മൂന്നു വിക്കറ്റും ജേസൺ ഹോൾഡർ കോട്രെല്‍ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പരിക്കേറ്റ ആന്ദ്രെ റസലിന് പകരം ഓപ്പണർ സുനില്‍ ആംബ്രിസ് ആദ്യമായി ലോകകപ്പ് കളിക്കുമ്പോൾ സ്പിന്നർ ഫാബിയൻ അലനെ കൂടി ഉൾപ്പെടുത്തിയാണ് വിൻഡീസ് ഇന്ത്യയ്ക്ക് എതിരെ കളിക്കുന്നത്.

ABOUT THE AUTHOR

...view details