റാഞ്ചി: കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറിയുമായി ഓപ്പണർ രോഹിത് ശർമ്മ കളം നിറഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. മൂന്ന് വിക്കറ്റിന് 224 റൺസ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും അജിങ്ക്യ രഹാനെയും മികച്ച പ്രകടനമാണ് റാഞ്ചിയില്‍ നടത്തിയത്. 192 പന്തില്‍ 115 റണ്‍സെടുത്ത അജങ്ക്യ രഹാനയുടെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 2016ന് ശേഷം സ്വന്തം നാട്ടില്‍ രഹാനെ നേടുന്ന സെഞ്ച്വറിയാണ് റാഞ്ചിയില്‍ പിറന്നത്. ജോർജ് ലിന്‍റെയ്ക്ക് കരിയറിലെ ആദ്യ ടെസ്റ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ ടെസ്റ്റ് കരയറിലെ പതിനൊന്നാം സെഞ്ച്വറിയാണ് രഹാനെ സ്വന്തമാക്കിയത്. 267 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് രോഹിതും രഹാനെയും ചേർന്ന് റാഞ്ചിയില്‍ സൃഷ്ടിച്ചത്. 28 ഫോറും ആറ് സിക്സും അകമ്പടി ചേർത്ത രോഹിതാണ് രോഹിത് ഇരട്ട ശതകം പൂർത്തിയാക്കിയത്. മുൻ ഇന്ത്യൻ താരം സെവാഗിനെ ഓർമ്മിപ്പിച്ച രോഹിത് സിക്സ് അടിച്ചാണ് സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും പൂർത്തിയാക്കിയത്. 212 റൺസ് നേടിയ രോഹിതിനെ റബാദ പുറത്താക്കുകയായിരുന്നു.
ഇരട്ട സെഞ്ച്വറിയുമായി ഹിറ്റ്മാൻ; ഇന്ത്യ മികച്ച നിലയില്‍ - ഇന്ത്യ നാല് വിക്കറ്റിന് 343 വാർത്ത
267 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് രോഹിതും രഹാനെയും ചേർന്ന് റാഞ്ചിയില്‍ സൃഷ്ടിച്ചത്. 28 ഫോറും ആറ് സിക്സും അകമ്പടി ചേർത്ത രോഹിതാണ് രോഹിത് ഇരട്ട ശതകം പൂർത്തിയാക്കിയത്. മുൻ ഇന്ത്യൻ താരം സെവാഗിനെ ഓർമ്മിപ്പിച്ച രോഹിത് സിക്സ് അടിച്ചാണ് സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും പൂർത്തിയാക്കിയത്.
വെളിച്ചക്കുറവ് മൂലം ഒന്നാം ദിവസം നേരത്തെ കളി അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 224 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ രോഹിത് -രഹാനെ സഖ്യത്തിന്‍റെ 185 റണ്‍സ് കൂട്ടുകെട്ടാണ് റാഞ്ചി ടെസ്റ്റിന്‍റെ ആദ്യദിനം കരകയറ്റിയത്. മായങ്ക് അഗര്‍വാള്‍ (10), ചേതേശ്വര്‍ പൂജാര (0), വിരാട് കോഹ്‌ലി (12) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം നഷ്‌ടമായത്. മൂന്ന് മത്സരങ്ങളുള്ള പരമ്പര നേരത്തെ ഏകപക്ഷീയമായ രണ്ട് വിജയങ്ങളിലൂടെ ഇന്ത്യ നേടിയിരുന്നു.