രഹാനെയ്ക്ക് സെഞ്ച്വറി; വിൻഡീസിന് വിജയലക്ഷ്യം 419 റൺസ് - ajinkya rahane got hundred
ഗയാന; ഇന്ത്യയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിൻഡീസിന് 419 റൺസ് വിജയലക്ഷ്യം. നാലാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ, സെഞ്ച്വറിയുമായി കളം നിറഞ്ഞ ഉപനായകൻ അജിങ്ക്യ രഹാനെയുടെ മികവിലാണ് മികച്ച സ്കോറിലെത്തിയത്. രഹാനെ 102 റൺസ് നേടി പുറത്തായി. നാലാം ദിനം കളി തുടങ്ങിയപ്പോൾ തന്നെ ഇന്ത്യയ്ക്ക് നായകൻ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീടെത്തിയ ഹനുമ വിഹാരി അർദ്ധ സെഞ്ച്വറിയുമായി രഹാനെയ്ക്ക് മികച്ച പിന്തുണ നല്‍കി. ടെസ്റ്റില്‍ രഹാനെയുടെ പത്താം സെഞ്ച്വറിയാണ് ഗയാനയില്‍ നേടിയത്. രണ്ട് വർഷത്തിന് ശേഷമാണ് രഹാനെ ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. ഹനുമ വിഹാരി 93 റൺസെടുത്ത് പുറത്തായതോടെ ഇന്ത്യൻ നായകൻ വിരാട് കോലി ഇന്നിംഗ്സ് ഡിക്ളയർ ചെയ്യുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 343 റൺസാണെടുത്തത്.