ഹാമില്‍ട്ടണ്‍:ന്യൂസിലന്‍ഡിന് എതിരായ മൂന്ന് ദിവസത്തെ സന്നാഹ മത്സരം സമനിലയില്‍. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ടീം ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 252 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സില്‍ ഓപ്പണർ മായങ്ക് അഗർവാൾ 81അർധസെഞ്ച്വറി എടുത്തപ്പോൾ പരിക്കില്‍ നിന്നും മുക്തനായി ടീമില്‍ തിരിച്ചെത്തിയ റിഷഭ് പന്ത് 70 റണ്‍സോടെ അർദ്ധ സെഞ്ച്വറിയെടുത്ത് പുറത്താകാതെ നിന്നു.
വിക്കറ്റ് നഷ്‌ടമാകാതെ 59 റണ്‍സെന്ന നിലയിലാണ് ടീം ഇന്ത്യ മൂന്നാം ദിവസം കളി ആരംഭിച്ചത്. മൂന്നാം ദിനം ആദ്യം 39 റണ്‍സെടുത്ത ഓപ്പണർ പൃഥ്വി ഷായുടെ വിക്കറ്റാണ് ടീം ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. ശുഭ്മാന്‍ ഗില്‍ എട്ട് റണ്‍സെടുത്ത് പുറത്തായപ്പോൾ ആർ അശ്വിന്‍ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഡാരില്‍ മിച്ചലാണ് കിവീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്.