കേരളം

kerala

ETV Bharat / sports

വിൻഡീസിനെതിരെ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു; മാറ്റമില്ലാതെ ഇന്ത്യൻ ടീം

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ലോകകപ്പ് മത്സരം കളിക്കാൻ റിഷഭ് പന്ത് ഇനിയും കാത്തിരിക്കണം

വിൻഡീസിനെതിരെ ഇന്ത്യ ബാറ്റിങ് ആരംഭിച്ചു; മാറ്റമില്ലാതെ ഇന്ത്യൻ ടീം

By

Published : Jun 27, 2019, 3:06 PM IST

Updated : Jun 27, 2019, 3:14 PM IST

മാഞ്ചസ്റ്റർ: ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റിങ് ആരംഭിച്ച് ഇന്ത്യ. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ ഇറങ്ങിയത്.

ലോകകപ്പ് സെമിയിലേക്ക് പ്രവേശിക്കാനുള്ള നേരിയ സാധ്യത നിലനിർത്തണമെങ്കില്‍ വെസ്റ്റ് ഇൻഡീസിന് ഇന്ത്യക്കെതിരെ മികച്ച വിജയം നേടണം. അതേസമയം ഇന്ത്യ ഇന്ന് ജയിച്ചാല്‍ സെമി ഫൈനലിലേക്ക് കൂടുതല്‍ അടുക്കും. ഇന്ത്യൻ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും അഫ്ഗാനിസ്ഥാനെതിരെ കളിച്ച അതേ ടീമുമായിട്ടാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയത്. വിജയ് ശങ്കറിന് പകരം യുവതാരം റിഷഭ് പന്ത് ടീമിലിടം നേടുമെന്ന കരുതിയിരുന്നു. എന്നാല്‍ ലോകകപ്പ് കളിക്കാൻ പന്ത് ഇനിയും കാത്തിരിക്കണം. മറുവശത്ത് രണ്ട് പ്രധാന മാറ്റങ്ങളാണ് വെസ്റ്റ് ഇൻഡീസ് നിരയില്‍ വരുത്തിയത്. ഓപ്പണർ എവിൻ ലൂയിസിന് പകരം സുനില്‍ അംബ്രിസും ആഷ്‌ലി നഴ്സിന് പകരം ഫാബിയൻ അല്ലെനും അന്തിമ ഇലവനില്‍ ഇടം നേടി. പരിക്കേറ്റ് പുറത്തായ ആന്ദ്രേ റസ്സലിന് പകരം ടീമിലെത്തിയ താരമാണ് സുനില്‍ അംബ്രിസ്.

ടീം
ഇന്ത്യ: രോഹിത് ശർമ്മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, വിജയ് ശങ്കർ, എം എസ് ധോണി, കേദാർ ജാദവ്, ഹാർദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര

വെസ്റ്റ് ഇൻഡീസ്: ക്രിസ് ഗെയ്‌ല്‍, ഷായ് ഹോപ്പ്, സുനില്‍ അംബ്രിസ്, നിക്കോളാസ് പൂരൻ, ഷിമ്രോൻ ഹെറ്റ്മയർ, ജേസൺ ഹോൾഡർ, കാർലോസ് ബ്രാത്‌വെയ്റ്റ്, ഫാബിയൻ അല്ലെൻ, ഷെല്‍ഡൻ കോട്രല്‍, ഒഷെയ്ൻ തോമസ്, കെമർ റോച്ച്

Last Updated : Jun 27, 2019, 3:14 PM IST

ABOUT THE AUTHOR

...view details