മുംബൈ; തകർത്തടിച്ച ബാറ്റ്സ്മാൻമാർക്കൊപ്പം ബൗളർമാരും കളം പിടിച്ചപ്പോൾ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ജയം ഇന്ത്യയ്ക്ക്. വെസ്റ്റിൻഡീസിന് എതിരായ ടി -20 പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 67 റൺസിന്‍റെ തകർപ്പൻ ജയം. മൂന്നാം മത്സരം ആധികാരികമായി ജയിച്ച ഇന്ത്യ ടി-20 പരമ്പര (2-1)ന് സ്വന്തമാക്കി. വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 240 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന വെസ്റ്റിൻഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
വാംഖഡെയില്‍ ജയിച്ചു കയറി; പരമ്പര ഇന്ത്യയ്ക്ക് സ്വന്തം - IND-WINDIS T-20 IN MUMBAI India won by 67 runs
ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമ, ലോകേഷ് രാഹുല്‍, വിരാട് കോലി എന്നിവരുടെ തകർപ്പൻ അർധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ലോകേഷ് രാഹുല്‍ 56 പന്തില്‍ നാല് സിക്സും ഒൻപത് ഫോറും അടക്കം 91 റൺസെടുത്തു. രോഹിത് ശർമ 34 പന്തില്‍ അഞ്ച് സിക്സും ആറ് ഫോറും അടക്കം 71 റൺസെടുത്തു. നായകൻ വിരാട് കോലി 29 പന്തില്‍ ഏഴ് സിക്സും നാല് ഫോറും അടക്കം 70 റൺസുമായി പുറത്താകാതെ നിന്നു. വെസ്റ്റിൻഡീസിന്‍റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരം ഈമാസം 15ന് ചെന്നൈയില്‍ നടക്കും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.