കട്ടക്കില്‍ റെക്കോഡുമായി ഹോപ്പ് - 3000 ODI runs news
ഏകദിന മത്സരങ്ങളില്‍ വേഗത്തില്‍ 3000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് വിന്‍ഡീസ് ഓപ്പണർ ഷായ് ഹോപ്പിന്
കട്ടക്ക്:ഏകദിന മത്സരങ്ങളില്‍ വേഗത്തില്‍ 3,000 റണ്‍സ് തികക്കുന്ന രണ്ടാമത്തെ താരമായി വെസ്റ്റ് ഇന്‍ഡീസ് ഓപ്പണർ ഷായ് ഹോപ്പ്. ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഹോപ്പ് ഈ നേട്ടം സ്വന്തമാക്കിയത്. 67 മത്സരങ്ങളില്‍ നിന്നാണ് ഹോപ്പ് 3000 ഈ നേട്ടം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആമ്‌ലയാണ് പട്ടികയില്‍ ഒന്നാമത്. 57 മത്സരങ്ങളില്‍ നിന്നാണ് ആമ്‌ല 3000 റണ്‍സ് അക്കൗണ്ടില്‍ ചേർത്തത്. 68 മത്സരങ്ങളില്‍ നിന്നും നേട്ടം സ്വന്തമാക്കിയ പാക്കിസ്ഥാന്‍റെ ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്. വിന്‍ഡീസ് ഇതിഹാസ താരം വിവയന്‍ റിച്ചാർഡാണ് നാലാം സ്ഥാനത്ത്. 69 മത്സരങ്ങളില്‍ നിന്നാണ് റിച്ചാർഡ് നേട്ടം സ്വന്തമാക്കിയത്.