കേരളം

kerala

ETV Bharat / sports

സഞ്ജു ഇറങ്ങുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ - സഞ്ജു ഇറങ്ങുമോ വാർത്ത

മൂന്ന് മത്സരങ്ങളുള്ള ട്വന്‍റി-20 പരമ്പരയിലെ രണ്ടാമത്തെ മത്സരം തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴിന്

IND vs WI  ndia look to seal series news  2nd T20I news  സഞ്ജു ഇറങ്ങുമോ വാർത്ത  പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ
കോലി, പൊള്ളാർഡ്

By

Published : Dec 8, 2019, 12:56 PM IST

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ട്വന്‍റി-20 പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരത്തിനായി തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ഒരുങ്ങി. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഉയർത്തിയ വമ്പന്‍ സ്‌ക്കോർ മറികടന്നാണ് കോലിയും സംഘവും തിരുവനന്തപുരത്ത് എത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസ് ഉയത്തിയ 208 എന്ന വിജയ ലക്ഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ 18.4 ഓവറില്‍ മറകടന്നിരുന്നു. തിരുവനന്തപുരത്തും കൂറ്റന്‍ സ്കോര്‍ പിറക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അതേസമയം ആവേശം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഒരിടവേളക്ക് ശേഷം സഞ്ജു ഇന്ന് വീണ്ടും പാഡ് അണിയുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യന്‍ ടീം വിന്‍ഡീസിനെതിരെ പൂർണ സജ്ജരാണ്. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിക്കറ്റെടുത്താല്‍ ഇന്ത്യക്കായി ട്വന്‍റി-20 മത്സരങ്ങളില്‍ ഏറ്റവും കുടുതല്‍ വിക്കറ്റടുക്കുന്ന താരമെന്ന നേട്ടം ചാഹലിന് സ്വന്തമാക്കാം. നിലവില്‍ ഇന്ത്യന്‍ താരങ്ങളായ ചാഹലും അശ്വിനും 52 വീതം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ബോളിങ്ങിലെയും ഫില്‍ഡിങ്ങിലെയും പിഴവുകളാണ് വിന്‍ഡീസിന് വെല്ലുവിളിയാവുക. കഴിഞ്ഞ മത്സരത്തില്‍ 23 റണ്‍സാണ് എക്‌സ്ട്രാ ഇനത്തില്‍ വിന്‍ഡീസ് വഴങ്ങിയത്. ഇത് നായകന്‍ കീറോണ്‍ പൊള്ളാഡിന് തലവേദന സൃഷ്‌ടിക്കും. ജാസണ്‍ ഹോൾഡറും ഷെല്‍ഡണ്‍ കോട്രാലും കെസ്രിക്ക് വില്യംസും അടങ്ങുന്ന ബൗളിങ്ങ് നിര അവസരത്തിനൊത്ത് ഉയർന്നാലെ ഇന്നത്തെ മത്സരത്തില്‍ വിന്‍ഡീസിന് മേല്‍ക്കൈ നേടാനാകൂ. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ വിന്‍ഡീസിന് ഇന്നത്തെ മത്സരം കൈവിട്ടാല്‍ പരമ്പര നഷ്ടമാകും.

ABOUT THE AUTHOR

...view details