ഹൈദരാബാദ്:വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ട്വന്‍റി-20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. സ്വന്തം മണ്ണില്‍ ബംഗ്ലാദേശിനെതിരെ ട്വന്‍റി-20 ടെസ്‌റ്റ് പരമ്പരകൾ നേടിയെ ശേഷം വിന്‍ഡീസിനെ തളയ്‌ക്കാനുള്ള ഒരുക്കത്തിലാണ് നായകന്‍ കോലിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് ഹൈദരാബാദില്‍ നടക്കുന്നത്.
സഞ്ജുവില്ലാതെ ഇന്ത്യ; ടോസ് നേടി ബൗൾ ചെയ്യുന്നു - india vs wi news
മലയാളി താരം സഞ്ജു സാംസണ്‍ ടീമിലില്ല. അതേസമയം ഭുവനേശ്വർ കുമാർ തിരിച്ചെത്തി. മനീഷ് പാണ്ഡെ, ഷമി, കുല്‍ദീപ് യാദവ് എന്നിവർ ടീമിലില്ല.
കോലി
ഭുവനേശ്വർ കുമാർ ടീമിലേക്ക് തിരിച്ചെത്തിയതായി ടോസ് നേടിയ ശേഷം നായകൻ കോലി പറഞ്ഞു. റിഷഭ് പന്ത് ടീമില്‍ സ്ഥാനം നിലനിർത്തി. ഓൾറൗണ്ടർമാരായി ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവർ ടീമിലുണ്ട്. ഓപ്പണിങില്‍ രോഹിത്തിനൊപ്പം കെഎല്‍ രാഹുല്‍ കളിക്കും. സഞ്ജു സാംസണ്‍, ഷമി, മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ് എന്നിവർ ടീമിലില്ല.