ഗുവാഹത്തി:ഗുവാഹത്തിയില്‍ ട്വന്‍റി-20 മത്സരത്തിനായി ഒരുക്കിയിരിക്കുന്നത് കർശന സുരക്ഷാ സംവിധാനങ്ങൾ. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഞായറാഴ്‌ചയാണ് ട്വന്‍റി-20 മത്സരം നടക്കുക. പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഗുവാഹത്തി വേദിയാകുന്നത്. സ്റ്റേഡിയത്തിനുള്ളില്‍ പേഴ്‌സും മൊബൈല്‍ഫോണും മാത്രമേ അനുവദിക്കൂവെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ട്വന്‍റി-20; ഗുവാഹത്തി സ്റ്റേഡിയത്തില്‍ ശക്തമായ സുരക്ഷ - ഇന്ത്യ vs ശ്രീലങ്ക വർത്ത
ഞായറാഴ്‌ച ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്‍റി-20 മത്സരത്തിന് വേദിയാകുന്ന ഗുവാഹത്തിയിലെ സ്റ്റേഡിയത്തില്‍ സുരക്ഷ ശക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്
ഗുവാഹത്തി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്നാണ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് മൂവായിരത്തോളം പേര്‍ തടങ്കലിലാണ്. 190 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധം കനത്തതിനെ തുടർന്ന് നിയന്ത്രണങ്ങൾ കൊണ്ടുവന്ന ശേഷവും 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഗുവാഹത്തി ജില്ലയില്‍ മാത്രം വിവിധ സംഭവങ്ങളിലായി 27 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.