അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ ഇഗ്ലണ്ടിന്‍റെ സ്റ്റാര്‍ ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ കളിച്ചേക്കില്ലെന്ന് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍. കൈമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം മത്സരത്തിനിറങ്ങാത്തതെന്നും പരിക്ക് മോശമായാല്‍ ഐപിഎല്ലിലും ആര്‍ച്ചര്‍ കളിക്കില്ലെന്നും മോര്‍ഗന്‍ വ്യക്തമാക്കി.
"ഇതുവരെ ഉറപ്പില്ല ( ആര്‍ച്ചര്‍ ഏകദിനത്തില്‍ കളിക്കുന്ന കാര്യത്തില്‍). ജോഫ്ര എങ്ങനെയാണ് മുന്നേറുന്നതെന്ന് കാണാൻ ഞങ്ങൾ ഇന്ന് രാത്രിയും നാളെയും കാത്തിരിക്കും. അദ്ദേഹത്തിന് ഒരു പരിക്ക് ഉണ്ടായിരുന്നു, അത് മോശമായിത്തീർന്നു, ശ്രദ്ധ ആവശ്യമാണ്"- മോര്‍ഗന്‍ പറഞ്ഞു. തങ്ങളുടെ ഭൂരിഭാഗം ബൗളര്‍മാര്‍ക്കും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍ ആര്‍ച്ചറുടെ സാഹചര്യം വല്ലാതെ മോശമായെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.