ബംഗളൂരു; ഇന്ത്യ- ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പര എക്കാലവും ആരാധകർക്ക് ആവേശമാണ്. സ്വന്തം നാട്ടില്‍ പുലികളായ ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കാൻ സർവ സന്നാഹങ്ങളുമായാണ് ഇത്തവണയും ഓസീസ് ഇന്ത്യയിലെത്തിയത്. മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ അത് ഓസ്ട്രേലിയ തെളിയിക്കുകയും ചെയ്തു. എന്നാല്‍ രാജ്കോട്ടില്‍ കളി മാറി. കോലിയുടെ നേതൃത്വത്തില്‍ ബാറ്റിങ് നിരയും ബുംറയുടെ നേതൃത്വത്തില്‍ ബൗളർമാരും തകർത്തുകളിച്ചപ്പോൾ രാജ്കോട്ടില്‍ ഇന്ത്യ ജയിച്ചുകയറി. പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തിന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ തുടക്കമാകുമ്പോൾ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.
ഇന്ന് ജയിക്കണം; പരമ്പര നേടാൻ ഇന്ത്യ ബംഗളൂരുവില്‍ ആദ്യ മത്സരത്തില്‍ ബാറ്റിങ് നിരയില്‍ നടത്തിയ പരീക്ഷണം പാളിയപ്പോൾ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എല്ലാ ഘടകങ്ങളും അനുകൂലമായി. പരിക്കേറ്റ് പുറത്തായ റിഷഭ് പന്ത് പരിക്കില്‍ നിന്ന് മുക്തനായെങ്കിലും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. പന്തിന് പകരം വിക്കറ്റ് കീപ്പറായ ലോകേഷ് രാഹുല്‍ ബാറ്റിങിലും കീപ്പിങിലും ശോഭിച്ചത് ടീമിന് മുതല്‍ക്കൂട്ടാകുകയും ചെയ്തു.
ലോകേഷ് രാഹുല്‍ സ്റ്റംപ് ചെയ്യുന്നു ശിഖർ ധവാനും രോഹിത് ശർമ്മയും കഴിഞ്ഞ മത്സരത്തില്‍ പരിക്കിനെ തുടർന്ന് ഗ്രൗണ്ട് വിട്ട ഓപ്പണർമാരായ രോഹിത് ശർമയും ശിഖർ ധവാനും പരിക്കില്‍ നിന്ന് മുക്തരായെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചു. അങ്ങനെയെങ്കില്‍ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമിനെ തന്നെയാകും കളിപ്പിക്കുക. റിഷഭ് പന്തിന് അവസരം നല്‍കാൻ തീരുമാനിച്ചാല്‍ മനീഷ് പാണ്ഡെ പുറത്തിരിക്കേണ്ടി വരും. പേസർമാരില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി എന്നിവർ മികവ് പുലർത്തുണ്ട്. സ്പിന്നർമാരില്‍ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും വിക്കറ്റ് നേടുന്നുണ്ടെങ്കിലും റൺ വഴങ്ങുന്നത് കോലിയെ ആശങ്കപ്പെടുത്തും.
ഓസീസ് നിരയില്‍ മുൻനിര ബാറ്റ്സ്മാൻമാർ മികച്ച ഫോമിലാണ്. എന്നാല്‍ മധ്യനിരയില്‍ കാരിയും ടർണറും ഫോമിലെത്തിയിട്ടില്ല. ബൗളർമാരില്‍ പാറ്റ് കമ്മിൻസും ആഡം സാംപയും മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. ബാറ്റിങിന് അനുകൂലമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റൺസ് ഒഴുകുമെന്നാണ് പ്രവചനം. ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഓസീസിന് എതിരെ തുടർച്ചയായ രണ്ടാം പരമ്പര തോല്‍വിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ന്യൂസിലൻഡിലേക്കുള്ള പരമ്പരയ്ക്ക് മുന്നോടിയായി ഓസീസിനെ തകർത്ത് ഫോം നിലനിർത്താനാകും ടീം ഇന്ത്യ ശ്രമിക്കുക.