ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ സ്പിൻ ബൗളർ ഇമ്രാൻ താഹിർ. 2019 ലോകകപ്പോട് കൂടി ഏകദിന ക്രിക്കറ്റില്‍ നിന്ന് വിടപറയുമെന്ന് ഇമ്രാൻ താഹിർ അറിയിച്ചു.
ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇമ്രാൻ താഹിർ - ഇമ്രാൻ താഹിർ
95 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും, 20 ടെസ്റ്റുകളില്‍ നിന്ന് 57 വിക്കറ്റും, ടി-20യില്‍ 37 മത്സരങ്ങളിൽ നിന്ന് 62 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയുടെ സ്പിൻ വിഭാഗത്തിലെ അവിഭാജ്യ ഘടകമായി മാറിയ താഹിർ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിന് ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കണമെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ താരം പറഞ്ഞു. 2015-ല്‍ ടെസ്റ്റിൽ നിന്നും താഹിര്‍ വിരമിച്ചിരുന്നു. എന്നാൽ ട്വന്‍റി-ട്വന്‍റി ക്രിക്കറ്റിൽ തുടര്‍ന്നുകളിക്കാനുള്ള ആഗ്രഹവും താരം വെളിപ്പെടുത്തി.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി 95 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റുകളും, 20 ടെസ്റ്റുകളില്‍ നിന്ന് 57 വിക്കറ്റും, ടി-20യില്‍ 37 മത്സരങ്ങളില്‍ നിന്ന് 62 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.