കേരളം

kerala

ETV Bharat / sports

സച്ചിന്‍ ട്വീറ്റ് ചെയ്‌തു; മന്ദാ റാം ലോകത്തിന്‍റെ ഹൃദയം കവർന്നു - സച്ചിന്‍ ട്വീറ്റ് വാർത്ത

സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക് നന്ദി പറഞ്ഞ് ഛത്തിസ്‌ഗഡിലെ ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ് വിദ്യാർഥി മന്ദാ റാം. പുതുവർഷ ദിനത്തില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ട്വീറ്റിലൂടെ ക്രിക്കറ്റ് കളിക്കുന്ന മന്ദാ റാം ലോകത്തിന്‍റെ ഹൃദയം കീഴടക്കിയിരുന്നു

Sachin Tendulkar news  Sachin shares cricket video  സച്ചിന്‍ ടെന്‍ഡുല്‍ക്കർ വാർത്ത  സച്ചിന്‍ വാർത്ത  സച്ചിന്‍ ട്വീറ്റ് വാർത്ത  sachin tweet news
മന്ദാ റാം

By

Published : Jan 3, 2020, 1:05 PM IST

ദന്തേവാഡ: ഛത്തീസ്‌ഗഡിലെ നക്‌സല്‍ ബാധിത പ്രദേശമായ ദന്തേവാഡയില്‍ നിന്നുള്ള ഭിന്നശേഷിക്കാരനായ കുഞ്ഞു മന്ദാറാം ഇന്ന് ഏറെ ആഹ്ളാദത്തിലാണ്. പുതുവർഷ ദിനത്തില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ ട്വീറ്റിലൂടെ പങ്കുവെച്ച വീഡിയോ വഴി ഈ മിടുക്കന്‍ ഇന്ന് ലോകത്തെമ്പാടുമുള്ളവരുടെ ഹൃദയം കവർന്നിരിക്കുകയാണ്. ഭിന്നശേഷിക്കാരനായ കുരുന്ന് പരിമിതികളെ മറികടന്ന് ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങളായിരുന്നു മാസ്‌റ്റർ ബ്ലാസ്‌റ്റർ പങ്കുവെച്ചത്. 2020-ത് പ്രചോദനം നിറഞ്ഞ ഈ ദൃശ്യം കണ്ട് തുടങ്ങു എന്നുപറഞ്ഞായിരുന്നു ട്വീറ്റ്. കുരുന്നുകൾ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഷോട്ട് ഉതിര്‍ത്ത് ബാറ്റ്‌സ്‌മാന്‍ റണ്ണിനായി നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടി വരുമ്പോഴാണ് ഹൃദയം നുറുങ്ങുക.

ഇരുകാലുകളും തളര്‍ന്ന മന്ദാറാം കൂട്ടുകാര്‍ക്കൊപ്പം ക്രീസിലൂടെ നിരങ്ങി നീങ്ങി റണ്‍സെടുക്കുന്നു. ക്രിക്കറ്റ് കളിക്കാന്‍ അതൊരു പരിമിതിയേ അല്ല എന്ന് തെളിയിച്ചു കൊണ്ട്. മണ്ണില്‍ കൈ കുത്തി രണ്ട് കാലുകളും കൊണ്ട് നിരങ്ങി നീങ്ങും. ഡെലിവറി നേരിടുന്നതും ഇരുന്നു കൊണ്ട്. ബാറ്റ്‌സ്‌മാന്‍ ഷോട്ട് ഉതിര്‍ക്കുന്നതിന് മുന്‍പ് തന്നെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് അവന്‍ ഓടി തുടങ്ങും. അവന്‍ നിങ്ങളുടെ ഹൃദയം തൊടുമെന്ന് സച്ചിന്‍ ട്വീറ്റിലൂടെ ഉറപ്പിച്ചു പറഞ്ഞു. അത് യാഥാർഥ്യമായി.

കഴിഞ്ഞ മാസം പ്രദേശവാസികളാണ് ഈ വിഡിയോ ചിത്രീകരിച്ചത്. പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ എന്‍ജിഒയുടെ സഹായത്തോടെ പങ്കുവെച്ചു. തുടർന്ന് വീഡിയോ വൈറലായി മാറിയെന്ന് പ്രദേശവാസികൾ പറഞ്ഞു. സച്ചിന്‍ വീഡിയോ പങ്കുവെച്ച ശേഷം വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി ബാലന് ക്രിക്കറ്റ് കിറ്റും മുച്ചക്ര സൈക്കിളും സമ്മാനിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ക്രിക്കറ്റ് കളിക്കുന്നതായി മന്ദാറാം പറഞ്ഞു. സാധാരണ ഗതിയില്‍ വീല്‍ചെയറിന്‍റയും മുച്ചക്ര സൈക്കിളിന്‍റെയും സഹായത്തോടെ സഞ്ചരിക്കുന്ന ഈ കുരുന്നിന് ക്രിക്കറ്റ് എന്നും ആവേശമാണ്. അതാണ് ഏഴാം ക്ലാസ് വിദ്യാർഥിയായ ഈ മിടുക്കന് ഗ്രൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കരുത്ത് പകരുന്നത്.

ABOUT THE AUTHOR

...view details