ഹൈദരാബാദ്: ടെസ്‌റ്റ് മത്സരങ്ങൾ അഞ്ച് ദിവസത്തില്‍ നിന്നും നാല് ദിവസമായി ചുരുക്കാനുള്ള നീക്കം അസംബന്ധമെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഷുഹൈബ് അക്തർ. ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി 2023ല്‍ ചതുർദിന ടെസ്‌റ്റ് മത്സരം നടപ്പിലാക്കുകയെന്ന ആശയം ഐസിസി മുന്നോട്ടുവെച്ച പശ്ചാത്തലത്തിലാണ് അക്തറുടെ പ്രതികരണം. ചതുർദിന ടെസ്‌റ്റിനെ കുറിച്ച് ഐസിസി യോഗത്തില്‍ ചർച്ചചെയ്യാനും നേരത്തെ തീരുമാനിച്ചിരുന്നു.
ചതുർദിന ടെസ്‌റ്റ്; എതിർപ്പുമായി ഷുഹൈബ് അക്തർ - ടെസ്‌റ്റ് ക്രിക്കറ്റ് വാർത്ത
ടെസ്‌റ്റ് മത്സരങ്ങൾ അഞ്ച് ദിവസത്തില്‍ നിന്നും നാല് ദിവസമായി ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസി കൊണ്ടുവന്ന ആശയത്തിന് എതിരെ മുന്‍ പാകിസ്ഥാന്‍ ബൗളർ ഷുഹൈബ് അക്തർ
ടെസ്‌റ്റ് ക്രിക്കറ്റിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലന്ന് അക്തർ പറഞ്ഞു. ടെസ്‌റ്റ് ക്രിക്കറ്റിനെ സംരക്ഷിനായി ശബ്ദമുയർത്തും. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ ക്രിക്കറ്റ് താരങ്ങൾ ചതുർദിന ടെസ്‌റ്റ് മത്സരത്തിന് എതിരെ രംഗത്ത് വരണം. പാകിസ്ഥാനിലെ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ ഈ തീരുമാനത്തിന് എതിരെ പ്രതികരിക്കണമെന്നും ഷുഹൈബ് അക്തർ ആവശ്യപെട്ടു. പരിചയ സമ്പന്നനായ മുന്‍ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയും ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും നായകന്‍ വിരാട് കോലിയും മുന്‍ ഇന്ത്യന്‍ ഓപ്പണറും ഡല്‍ഹിയില്‍ നിന്നുള്ള എംപിയുമായ ഗൗതം ഗംഭീറും ഈ ആശയത്തിന് എതിരെ ഇതിനകം ശക്തമായി പ്രതികരിച്ചു കഴിഞ്ഞിട്ടുണ്ട്.