കേരളം

kerala

ETV Bharat / sports

ക്രിക്കറ്റില്‍ ഇനി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ സമയം: ചാമ്പ്യനാകാൻ ടീം ഇന്ത്യയും - ഇന്ത്യ

രണ്ട് വർഷത്തിന് ശേഷം 2021ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന കലാശപ്പോരാട്ടത്തോടെ ചാമ്പ്യൻഷിപ്പ് അവസാനിക്കും

ക്രിക്കറ്റില്‍ ഇനി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ സമയം: ചാമ്പ്യനാകാൻ ടീം ഇന്ത്യയും

By

Published : Jul 26, 2019, 12:13 PM IST

ലോർഡ്സ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ചൂടാറും മുൻപേ ക്രിക്കറ്റില്‍ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് തുടക്കം. ആഗസ്റ്റ് ഒന്നിന് ബിർമിങ്ഹാമില്‍ തുടങ്ങുന്ന ഇംഗ്ലണ്ട്- ആസ്ട്രേലിയ ആഷസ് മത്സര പരമ്പരയോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഔദ്യോഗിക തുടക്കമാകും. ഈ വർഷം ആഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ രണ്ട് വർഷത്തിന് ശേഷം 2021ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന കലാശപ്പോരാട്ടത്തോടെ അവസാനിക്കും.

ഓസ്ട്രേലിയ

രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തില്‍ ആദ്യ ഒൻപത് റാങ്കിലുള്ള ടെസ്റ്റ് രാജ്യങ്ങൾ പരസ്പരം ഏറ്റുമുട്ടും. 2010ല്‍ ഐസിസി അംഗീകാരം നല്‍കി 2013ല്‍ ആദ്യ എഡിഷൻ നടത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് അത് 2019ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ടെസ്റ്റ് മത്സരങ്ങൾക്ക് കൂടുതല്‍ പ്രാധാന്യവും പോരാട്ടവീര്യവും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഐസിസി തുടക്കമിടുന്നത്. രണ്ടു വർഷത്തില്‍ സ്വദേശത്തും വിദേശത്തുമായാണ് ഓരോ ടീമിനും മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഓരോ സീരിസിലും ജയിക്കുന്നവർക്ക് 120 പോയിന്‍റുകൾ ലഭിക്കും. ഒരു ടീമിന് പരമാവധി 720 പോയിന്‍റുകളാകും ലഭിക്കുക. അവസാനം പോയിന്‍റ് പട്ടികയില്‍ ആദ്യ സ്ഥാനത്തെത്തുന്നവർ തമ്മില്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും.

ഇന്ത്യ

ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആദ്യ മത്സരം വെസ്റ്റിൻഡീസുമായി ആഗസ്റ്റ് 22ന് വെസ്റ്റിൻഡീസില്‍ നടക്കും. പിന്നീട് ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയും നവംബറില്‍ ബംഗ്ലാദേശും ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇന്ത്യയിലെത്തും. 2020 ഫെബ്രുവരിയില്‍ ഇന്ത്യ ന്യൂസിലൻഡിലേക്ക് പോകും. അതേ വർഷം നവംബറില്‍ ആസ്ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യ 2021 ജനുവരിയില്‍ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെ നേരിടുന്നതോടെ ടീം ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സീരീസ് മത്സരങ്ങൾക്ക് സമാപനമാകും.

വിരാട് കോഹ്‌ലി, രഹാനെ, ഷമി

ABOUT THE AUTHOR

...view details