ദുബൈ: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ പ്രതികരണവുമായി ഐസിസി. വൈവിധ്യങ്ങളില്ലാത്ത ലോകത്ത് ക്രിക്കറ്റിന് നിലനില്‍പ്പില്ലെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു. 2019-ലെ ഏകദിന ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്‍റെ ആഹ്ലാദ പ്രകടനം ഉൾപ്പെടെയായിരുന്നു ട്വീറ്റ്.
ഫ്ലോയിഡ് സംഭവത്തില്‍ ഐക്യദാർഢ്യവുമായി ഐസിസി - icc news
നേരത്തെ ജോർജ് ഫ്ലോയിഡിന് ആദരം അർപ്പിച്ചും നീതി ആവശ്യപെട്ടും പ്രതികരിക്കുന്ന ഫുട്‌ബോൾ താരങ്ങൾക്ക് അനുകൂലമായ നിലപാടുമായി ഫിഫയും രംഗത്ത് വന്നിരുന്നു

ഐസിസി
വൈവിധ്യങ്ങളില്ലെങ്കില്‍ ഒന്നിന്‍റെയും പൂർണരൂപം നിങ്ങൾക്ക് മനസിലാക്കാനാകില്ലെന്നും ട്വീറ്റില്‍ പറയുന്നു. നേരത്തെ ക്രിക്കറ്റില്‍ വർണവിവേചനം നിലനില്‍ക്കുന്നതായ വെളിപ്പെടുത്തി ക്രിസ് ഗെയിലും ഡാരന്‍ സമ്മിയും ഉൾപ്പെടെയുള്ള താരങ്ങൾ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് ഐസിസിയുടെ ട്വീറ്റ്.