ജൊഹന്നാസ്ബർഗ്; ആദ്യ മത്സരത്തിലെ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിന്‍റെ രണ്ടാം മത്സരത്തിന് ടീം ഇന്ത്യ ഇന്നിറങ്ങും. ഐസിസിയുടെ മേജർ ടൂർണമെന്‍റില്‍ ആദ്യമായി പങ്കെടുക്കുന്ന ജപ്പാനാണ് ഇന്ന് ഇന്ത്യയുടെ എതിരാളികൾ. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ നടത്തിയ ഓൾറൗണ്ട് മികവ് ജപ്പാനെതിരെ ആവർത്തിക്കാനാകും ഇന്ത്യ ശ്രമിക്കുക. ബാറ്റിങിലും ബൗളിങിലും പ്രധാനതാരങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. യശസ്വി ജയ്‌സ്വാൾ, ഡി സക്‌സേന, തിലക് വർമ, നായകൻ പ്രിയം ഗാർഗ്, ധ്രുവ് ജുറെല്‍, ഓൾറൗണ്ടർ സിദ്ദേഷ് വീർ എന്നിവർ ബാറ്റിങിലും ആകാശ് സിങ്, രവി ബിഷ്ണോയ് എന്നിവർ ബൗളിങിലും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്ന താരങ്ങളാണ്.
അണ്ടർ-19 ലോകകപ്പ് ; ജയം ഉറപ്പിച്ച് ഇന്ത്യ ഇന്ന് ജപ്പാനെ നേരിടുന്നു - India U-19 vs Japan U-19
ബാറ്റിങിലും ബൗളിങിലും പ്രധാനതാരങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഐസിസിയുടെ മേജർ ടൂർണമെന്‍റില്‍ ആദ്യമായി പങ്കെടുക്കുന്ന ജപ്പാനാണ് ഇന്ന് ഇന്ത്യയുടെ എതിരാളികൾ.
![അണ്ടർ-19 ലോകകപ്പ് ; ജയം ഉറപ്പിച്ച് ഇന്ത്യ ഇന്ന് ജപ്പാനെ നേരിടുന്നു ICC U-19 World Cup: India start favourite against Japan in their 2nd outing](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5782797-633-5782797-1579581793298.jpg)
അതേസമയം, മഴകളിമുടക്കിയ മത്സരത്തില്‍ ന്യൂസിലൻഡായിരുന്നു ജപ്പാന്‍റെ എതിരാളികൾ. ന്യൂസിലൻഡ് ബാറ്റ്സ്മാൻമാർ മികച്ച രീതിയില്‍ ജപ്പാനെ നേരിടുമ്പോഴാണ് മത്സരത്തില്‍ വില്ലനായി മഴയെത്തിയത്. ജാപ്പനീസ് നിരയില്‍ യുഗാന്ദർ റിതരേക്കർ, നീല്‍ ഡേറ്റ് എന്നി ബൗളർമാരുടെ പ്രകടനം നിർണായകമാകും. നായകനും വിക്കറ്റ് കീപ്പറുമായ മാർകസ് തർഗേറ്റാണ് ജപ്പാൻ ടീമില്‍ അനുഭവ സമ്പത്തുള്ള താരം. അതിനിടെ, ഇന്നത്തെ മത്സരം മഴ കളി മുടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നത്തെ മത്സരം ആധികാരികമായി ജയിച്ച് 24ന് ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.