പൊച്ചെഫെസ്‌ട്രൂം:അണ്ടർ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് പതിഞ്ഞ തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോൾ അർദ്ധ സെഞ്ച്വറിയോടെ പുറത്താകാതെ നില്‍ക്കുന്ന യശസ്വി ജയ്സ്വാളിന്‍റെ മികവില്‍ ടീം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 112 റണ്‍സെടുത്തു. 17 പന്തില്‍ രണ്ട് റണ്‍സെടുത്ത ഓപ്പണർ ദിവ്യാന്‍ഷ് സക്‌സേനയുടെയും 65 പന്തില്‍ 38 റണ്‍സെടുത്ത തിലക് വർമ്മയുടെയും ഒൻപത് പന്തില്‍ ഏഴ് റൺസെടുത്ത നായകൻ പ്രിയം ഗാർഗിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ബംഗ്ലാദേശിനായി അവിഷേക് ദാസും ഹസന്‍ സാക്കിബും റാക്കിബുല്‍ ഹസനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അണ്ടർ 19 ലോകകപ്പ്; ഇന്ത്യയ്ക്ക് മോശം തുടക്കം - ഫൈനല്‍ വാർത്ത
ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തെരഞ്ഞെടുത്തു. ഓപ്പണർ യശസ്വി ജയ്‌സ്വാളിന് അർദ്ധ സെഞ്ച്വറി
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ അക്ബർ അലി ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈർപ്പം നിറഞ്ഞ പിച്ചിന്‍റെ ആനുകൂല്യം മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ് നായകന്‍റെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബൗളർമാർ നടത്തിയത്. 38 ഓവർ പിന്നിടുമ്പോൾ 143 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. ഒരു മാറ്റവുമായാണ് ബംഗ്ലാദേശ് കലാശ പോരിന് ഇറങ്ങിയത്. ഹാസന്‍ മുറാദിന് പകരം അവിഷേക് ദാസിനെ അന്തിമ ഇലവനില്‍ ഉൾപ്പെടുത്തി. അതേസമയം പാകിസ്ഥാന് എതിരായ സെമി ഫൈനലില്‍ കളിച്ച ടീമില്‍ മാറ്റമൊന്നും ഇല്ലാതെയാണ് പ്രിയം ഗാർഗിന്‍റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഇറങ്ങിയത്.