ദുബൈ:ഒക്‌ടോബർ 18 മുതല്‍ നവംബർ 15 വരെ നടക്കേണ്ട ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി ആതിഥേയരായ ഓസ്‌ട്രേലിയയുമായി ചർച്ച നടത്തി. ഐസിസി അധ്യക്ഷന്‍ മനു സ്വാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ 23-ന് നടക്കുന്ന ചീഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ലോകകപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കൊവിഡ് 19-നുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആഗോള സാഹചര്യം യോഗത്തിന്‍റെ പരിഗണനക്ക് വരും. നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്തിട്ടില്ല. സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. ലോകകപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ സർക്കാരിന്‍റെയും വിദഗ്‌ധരുടെയും ഉപദേശം തേടുന്നുണ്ട്. ഉചിതമായ തീരുമാനം വേണ്ട സമയത്ത് കൈക്കൊള്ളുമെന്നും മനു സ്വാനി പറഞ്ഞു.
ടി20 ലോകകപ്പ്; ഓസ്‌ട്രേലിയയുമായി ചർച്ച ചെയ്‌തെന്ന് ഐസിസി - ഐസിസി വാർത്ത
നിലവില്‍ ടി20 ലോകകപ്പ് മാറ്റിവെക്കാന്‍ തീരുമാനിച്ചിട്ടില്ല. ആഗോള തലത്തില്‍ കൊവിഡ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിലാണ് ഐസിസി ആതിഥേയരായ ഓസ്‌ട്രേലിയയുമായി ചർച്ച നടത്തിയത്
ഐസിസി
അതേസമയം കൊവിഡ് 19-നെ തുടർന്ന് ലോകത്ത് പ്രധാന കായിക മത്സരങ്ങളെല്ലാം ഇതിനം നിർത്തിവെച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ മാത്രം 470 പേർ കൊവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 18 മരണമാണ് സംഭവിച്ചത്. 14,795 പേർക്കാണ് രാജ്യത്ത് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.