ദുബായ് :ഐസിസി ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 928 റേറ്റിങ് പോയന്‍റ് നേടിയാണ് റാങ്കിങ്ങില്‍ കോഹ്‌ലി ഒന്നാമനായത്. കോഹ്‌ലിയെ കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങളും ആദ്യ പത്തിലുണ്ട്. ചേതേശ്വര്‍ പൂജാര ആറാം സ്ഥാനവും, അജിങ്ക്യാ രഹാന എട്ടാം സ്ഥാനവും സ്വന്തമാക്കി. 911 പോയന്‍റുമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്തെത്തിയത്. ഓസ്‌ട്രേലിയയുടെ പുത്തന്‍ താരോദയം മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍, ഓസീസ് ബാറ്റ്‌സ്‌മാന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കി.
ഐസിസി ടെസ്റ്റ് റാങ്കിങ്; വിരാട് കോലി ഒന്നാമത് - ICC
928 റേറ്റിങ് പോയന്‍റ് നേടിയാണ് റാങ്കിങ്ങില്‍ കോഹ്‌ലി ഒന്നാമനായത്. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്തെത്തിയത്.

ഐസിസി ടെസ്റ്റ് റാങ്കിങ്; വിരാട് കോലിക്ക് ഒന്നാം സ്ഥാനം
ബൗളര്‍മാരുടെ പട്ടികയില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്. 904 പോയന്‍റാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. 852 പോയന്‍റുമായി ന്യൂസിലന്‍ഡ് താരം നെയ്‌ല്‍ വാഗ്‌നറാണ് രണ്ടാമത്. വെസ്‌റ്റ് ഇന്‍ഡീസ് പേസര്‍ ജെയ്‌സണ്‍ ഹോള്‍ഡര്‍ മൂന്നാമതും, ദക്ഷിണാഫ്രിക്കന്‍ താരം കഗീസോ റബാഡ നാലാമതുമാണ്.