കേരളം

kerala

ETV Bharat / sports

വനിതാ ടി20 റാങ്കിങ്; സ്‌മൃതി മന്ദാന നാലാമത് - ഹർമ്മന്‍പ്രീത് കൗർ വാർത്ത

ഓപ്പണർ സ്‌മൃതി മന്ദാനയെ കൂടാതെ ഐസിസി ടി20 റാങ്കിങ്ങില്‍ മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങൾ കൂടി ആദ്യ 10-ല്‍ ഇടം പിടിച്ചു

T20I rankings news  smriti mandhana news  harmanpreet kaur news  jemimah rodrigues news  ടി20 റാങ്കിങ് വാർത്ത  സ്‌മൃതി മന്ദാന വാർത്ത  ഹർമ്മന്‍പ്രീത് കൗർ വാർത്ത  ജമീമ റോഡ്രിഗസ് വാർത്ത
മന്ദാന, ജമീമ

By

Published : Feb 15, 2020, 2:03 PM IST

ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണർ സ്‌മൃതി മന്ദാന. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി മന്ദാന നാലാം റാങ്കിലേക്ക് ഉയർന്നു. 732 പോയിന്‍റാണ് മന്ദാനക്ക്. മന്ദാനയെ കൂടാതെ മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങൾ കൂടി ആദ്യ 10-ല്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ജമീമ റോഡ്രിഗസ് ഏഴാമതായും ക്യാപ്റ്റന്‍ ഹര്‍ന്‍പ്രീത് കൗര്‍ ഒമ്പതാമതായും പട്ടികയില്‍ ഇടം നേടി. ന്യൂസിലന്‍ഡ് താരങ്ങളായ സുസി ബെയ്റ്റും സോഫി ഡിവൈനുമാണ് ഒന്നും രണ്ടാം സ്ഥാനങ്ങളില്‍. ഓസ്‌ട്രേലിയയുടെ ബെത്ത് മൂണിയാണ് മൂന്നാമത്.

ബൗളർമാർക്കിടയില്‍ ആദ്യ 10-ല്‍ രണ്ട് ഇന്ത്യന്‍ താരങ്ങൾ ഇടം നേടി. 726 പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള രാധാ യാദവാണ് മുന്നില്‍. അഞ്ചാം സ്ഥാനത്തുള്ള ദീപ്‌തി ശർമ്മയാണ് മറ്റൊരു ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയയുടെ മേഗന്‍ സ്‌കോട്ടാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഷബ്‌നം ഇസ്‌മയിലാണ് രണ്ടാം സ്ഥാനത്ത്.

ഹർമ്മന്‍പ്രീത് കൗർ.

അതേസമയം ഓൾറൗണ്ടർമാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങൾ ആരും ആദ്യ 10-ല്‍ ഇടം നേടിയിട്ടില്ല. ഓസ്‌ട്രേലിയയുടെ എല്ലിസ് പെറിയാണ് ഒന്നാമത്. ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയാണ് ഒന്നാമത്. ന്യൂസിലന്‍ഡിന് പിന്നില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

ABOUT THE AUTHOR

...view details