കേരളം

kerala

By

Published : Apr 4, 2019, 1:37 PM IST

ETV Bharat / sports

ക്രിക്കറ്റിലെ അഴിമതി തടയാൻ ഐസിസി ഇന്‍റർപോളുമായി കൈകോർക്കുന്നു

ഇന്‍റർപോളിന്‍റെ 194 അംഗങ്ങളുമായി ബന്ധപ്പെട്ട് കളിക്കാരെ ബോധവാന്മാരാക്കി അഴിമതിക്കാരെ തടയുകയാണ് ഇതിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ലക്ഷ്യമിടുന്നത്.

ഐസിസി

ക്രിക്കറ്റിനെ അഴിമതി മുക്തമാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽഇന്‍റർപോളുമായി കൈകോര്‍ക്കുന്നു. ക്രിക്കറ്റില്‍ തുടരെയുണ്ടാകുന്ന അഴിമതിയെ തുടര്‍ന്നാണ് ഐസിസിയുടെ ഈ നീക്കം. ഐസിസിഅഴിമതി വിരുദ്ധ യൂണിറ്റിന്‍റെജനറൽ മാനേജർ അലക്സ് മാർഷൽ ഇന്‍റര്‍പോള്‍ അധികൃതരുമായി ചർച്ച നടത്തി.

വിവിധ രാജ്യങ്ങളിലെ ഏജന്‍സികളുമായി ഐസിസിക്ക് മികച്ച ബന്ധമാണുള്ളതെന്ന് അലക്‌സ് മാര്‍ഷല്‍ പറഞ്ഞു. എന്നാല്‍, ഇന്‍റര്‍പോളുമായി സഹകരിക്കുന്നതോടെ കൂടുതല്‍ ഏജന്‍സികളുമായും രാജ്യങ്ങളുമായും ബന്ധപ്പെടാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നതെന്നുംഅദ്ദേഹം വ്യക്തമാക്കി. കളിക്കാര്‍ക്ക് അഴിമതിക്കാരിൽ നിന്നും അകന്നു നില്‍ക്കാനുള്ള മുന്‍കരുതലെടുക്കാന്‍ ഇന്‍റർപോള്‍ സഹായിക്കും. നേരത്തെ 2011-ല്‍ സല്‍മാന്‍ ഭട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവരെ ഒത്തുകളിക്ക് കൂട്ടുനിന്നതിനെ തുടര്‍ന്ന് പിടികൂടി ശിക്ഷിച്ചിരുന്നു. അഴിമതിയെക്കുറിച്ചുള്ള വിവരം പങ്കുവെക്കാതിരുന്നതിന് മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയെ രണ്ടുവര്‍ഷത്തേക്ക് ഐസിസി വിലക്കിയതും അടുത്തകാലത്താണ്. ഇത്തരത്തില്‍ ക്രിക്കറ്റിനെ ചൂഴ്ന്നുനില്‍ക്കുന്ന അഴിമതി ഇല്ലാതാക്കാനാണ് ഐസിസിയുടെ പുതിയ നീക്കം.

ഇന്‍റർപോളിന്‍റെ194 അംഗങ്ങളുമായി ബന്ധപ്പെട്ട് കളിക്കാരെ ബോധവാന്മാരാക്കി അഴിമതിക്കാരെ തടയുകയാണ് ഇതിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ലക്ഷ്യമിടുന്നത്.

ABOUT THE AUTHOR

...view details