ദുബായ്: ഐപിഎല്‍ 13ാം പതിപ്പിലെ മൂന്നാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 164 റണ്‍സിന്‍റെ വിജയ ലക്ഷ്യം. സീസണില്‍ ഇരു ടീമിന്‍റെയും ആദ്യ മത്സരമാണിത്. അര്‍ദ്ധസെഞ്ച്വറി എടുത്ത ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന്‍റെയും മധ്യനിര താരം എബി ഡിവില്ലിയേഴ്‌സിന്‍റെയും കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് ആര്‍സിബി ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. ടോസ് നേടിയ സണ്‍ റൈസേഴ്‌സിന്‍റെ നായകന്‍ ഡേവിഡ് വാര്‍ണര്‍ ആര്‍സിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ആര്‍സിബിക്ക് എതിരെ 164 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ഹൈദരാബാദ് - വിരാട് കോലിക്ക് ജയം വാര്‍ത്ത
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും മധ്യനിര താരം എബി ഡിവില്ലിയേഴ്‌സും അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കി
![ആര്‍സിബിക്ക് എതിരെ 164 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ഹൈദരാബാദ് ipl today news virat kohli win news warner win news ഐപിഎല്‍ ഇന്ന് വാര്‍ത്ത വിരാട് കോലിക്ക് ജയം വാര്‍ത്ത വാര്‍ണര്‍ക്ക് ജയം വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8886820-849-8886820-1600701294436.jpg)
പടിക്കല്‍ 42 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 56 റണ്‍സെടുത്തു, എട്ട് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു പടിക്കലിന്‍റെ ഇന്നിങ്സ്. ആരോണ്‍ ഫിഞ്ചും ദേവ്‌ദത്ത് പടിക്കലും ചേര്‍ന്ന് 90 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 27 പന്തില്‍ 29 റണ്‍സെടുത്ത ഫിഞ്ച് അഭിഷേക് ശര്‍മയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാമനായി ഇറങ്ങിയ വിരാട് കോലി 14 റണ്‍സെടുത്ത് കൂടാരം കയറി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് 33 റണ്‍സും സ്‌കോര്‍ ബോഡില്‍ കൂട്ടിച്ചേര്‍ത്തു. 30 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 51 റണ്‍സെടുത്താണ് ഡിവില്ലിയേഴ്സ് പുറത്തായത്. അഭിഷേക് ശര്‍മ, വിജയ് ശങ്കര്‍, ടി നടരാജന്‍ എന്നിവര്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനായി ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.