മുംബൈ:കൊവിഡ് ലോക്ക്‌ഡൗണ്‍ കാലത്ത് ഭാര്യക്കായി സാമൂഹ്യമാധ്യമത്തില്‍ വൈകാരികമായ കുറിപ്പെഴുതി ഹിറ്റ്മാന്‍ രോഹിത് ശർമ. തന്‍റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് ഇന്ത്യന്‍ ഉപനായകന്‍റെ കുറിപ്പ്. പഠനം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഞങ്ങൾ പറയുന്നതുപോലെ, എന്നും പരസ്‌പരം മനസിലാക്കാനും പഠിക്കാനും ലഭിച്ച ഈ അവസരത്തിൽ ഞാൻ നന്ദിയുള്ളവനാണ്. ഒരുമിച്ചല്ലാത്തപ്പോൾ, നമുക്ക് നഷ്‌ടമായത് എന്താണെന്ന് ഈ സമയം ബോധ്യപ്പെടുത്തിയെന്നും രോഹിത് കുറിച്ചു. ഭാര്യ റിതികക്ക് ഒപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് പോസ്റ്റ്.
ഭാര്യക്ക് വേണ്ടി വൈകാരികമായ കുറിപ്പെഴുതി ഹിറ്റ്മാന്‍ - rohit sharma news
ലോക്ക്‌ഡൗണ്‍ കാലത്ത് ഇരുവർക്കും പരസ്‌പരം മനസിലാക്കാനും പഠിക്കാനും അവസരം ലഭിച്ചെന്ന് രോഹിത് ശർമ ഭാര്യയെ കുറിച്ച് സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു
രോഹിത്
കൊവിഡ് 19 കാരണം ക്രിക്കറ്റ് താരങ്ങളെല്ലാം നിലവില്‍ വീടുകളില്‍ തുടരുകയാണ്. അതിനാല്‍ തന്നെ സഹതാരങ്ങളുമായും ആരാധകരുമായും വിശേഷങ്ങൾ പങ്കുവെക്കുന്നതിനായി എല്ലാവരും സാമൂഹ്യമാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്.