മുംബൈ:ലോക്ക് ഡൗണ്‍ വിരസത മാറ്റാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുതിയ ആശയങ്ങളാണ് ദിനംപ്രതി പുറത്തുവരുന്നത്. അത്തരമൊരു ആശയമാണ് ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മ പങ്കുവെച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിനുള്ളിലെ ദിനചര്യകൾ സാമൂഹ്യമാധ്യമത്തിലെ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ് രോഹിത്. തന്‍റെ ഇപ്പോഴത്തെ ദിനചര്യകൾക്ക് ആരാധകരുടെതുമായി എത്രത്തോളം സാമ്യമുണ്ടെന്നും ഹിറ്റ്മാന്‍ പോസ്റ്റിലൂടെ ചോദിക്കുന്നു. രോഹിത് കോഫി ഉണ്ടാക്കുന്നതും പരിശീലനം നടത്തുന്നതും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും ഭാര്യയെ വീട്ടുജോലികളില്‍ സഹായിക്കുന്നതും ടിവി കാണുന്നതും 54 സെക്കന്‍റുള്ള വീഡിയോയില്‍ കാണാം.
ലോക്ക് ഡൗണ്‍ കാലത്തെ ദിനചര്യകളുമായി ഹിറ്റ്മാന്‍
54 സെക്കന്‍ മാത്രം ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ലോക്ക് ഡൗണ്‍ സമയത്തെ ദിനചര്യകൾ ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മ പങ്കുവെച്ചത്
നേരത്ത മാർച്ച് മാസം 26-ന് കെവിന്‍ പീറ്റേഴ്‌സണും രോഹിത് ശർമ്മയും തമ്മില്‍ സാമൂഹ്യമാധ്യമത്തിലൂടെ നടത്തിയ ലൈവ് ചാറ്റ് ശ്രദ്ധേയമായിരുന്നു. അന്ന് ക്രിക്കറ്റ് കളിക്കാനായി തന്‍റെ മനസ് വെമ്പുകയാണെന്ന് രോഹിത് പറഞ്ഞിരുന്നു. കൊവിഡ് ഭീതിയെ തുടർന്ന് ലോകത്തെ എല്ലാ കായിക മത്സരങ്ങളും നീട്ടിവെക്കുകയാണെന്ന വാർത്ത ഏറെ വേദനിപ്പിച്ചു.
ഐപിഎല്‍ കളിക്കാനാകുമെന്ന പ്രതീക്ഷയും ഹിറ്റ്മാന്‍ ചാറ്റിനിടെ പങ്കുവെച്ചിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത് രോഹിത് ശർമയാണ്. ഐപിഎല്‍ 13-ാം സീസണിലെ ആദ്യ മത്സരം മുംബൈയും ചെന്നൈ സൂപ്പർ കിംഗ്സും തമ്മില്‍ മാർച്ച് 29-നായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് 19-നെ തുടർന്ന് ടൂർണമെന്‍റ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.